ചാത്തന്നൂര്‍: വിരമിച്ച തൊഴിലാളികളുടെ നേതൃത്വത്തില്‍ കാരംകോട് സഹകരണ സ്പിന്നിങ് മില്‍ പടിക്കല്‍ ജനകീയസമരം തുടങ്ങാന്‍ സമരസഹായ സമിതി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
നാലരവര്‍ഷമായി പിരിഞ്ഞ 135 തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. ഇതിനുവേണ്ടി മൂന്നുവര്‍ഷമായി മില്‍ പടിക്കല്‍ സമരത്തിലാണ്. എംഎല്‍എയുടെ അധ്യക്ഷതയില്‍ പലതവണ മാനേജ്മെന്റും ചെയര്‍മാനുമായി ചര്‍ച്ചകള്‍ നടത്തി കരാറുകള്‍ ഉണ്ടാക്കിയെങ്കിലും കരാറുകള്‍ ബോധപൂര്‍വം മാനേജ്മെന്റുകള്‍ ലംഘിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയത്.
ഒരുവര്‍ഷത്തിലധികമായി വിരമിച്ച 35 തൊഴിലാളികളുടെ പിഎഫ് വിഹിതം അടയ്ക്കാത്തതിനാല്‍ അവര്ക്കുകിട്ടേണ്ട പെന്‍ഷന്‍പോലും കിട്ടുന്നില്ല. സമരസഹായ സമിതി ജനറല്‍ ബോഡി യോഗത്തില്‍ ഗോപാലകൃഷ്ണന്‍നായര്‍, ദസ്തക്കീര്‍, സജീവ്കുമാര്‍, സുന്ദരേശന്‍പിള്ള, ചാത്തന്നൂര്‍ മുരളി, ജോണ്‍ ഏബ്രഹാം, എസ്. പ്രശാന്ത്, എസ്.വി. അനിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: