ചടയമംഗലം: പാറക്വാറിയില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. ചടയമംഗലം കുരിയോടുള്ള ക്വാറിയില്‍ കൊല്ലം ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കïെത്തി. 69000 രൂപ പിഴയീടാക്കി. മൂന്ന് ലോറികളും പിടിച്ചെടുത്തു.
പരിസ്ഥിതി ആഘാതപഠന അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ നിബന്ധനകള്‍ പാലിക്കാതെയും ഖനനം നടത്തി അമിത അളവില്‍ പാറ കടത്തുന്നതായുള്ള പരാതിയിലാണ് റെയ്ഡ്. സര്‍വ്വെ ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരുടെ സഹായത്തോടെ പ്രത്യേക ഉപകരണം ഉപയോഗിച്ച് ക്വാറിയില്‍ പരിശോധന നടത്തി. അളവില്‍ കൂടുതല്‍ പാറ ഖനനം ചെയ്തോയെന്ന വിവരം സര്‍വ്വെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തരുന്ന മുറയ്ക്ക് മാത്രമെ വെളിവാകുവെന്ന് വിജിലന്‍സ് അറിയിച്ചു.
അമിതമായി പാറ ഖനനം ചെയ്തിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ ക്വാറിക്കെതിരെ നടപടിയുണ്ടാകും. മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കൊല്ലം യൂണിറ്റിലെ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. രാജേഷ്, എസ്ഐമാരായ പി.കെ. രാജേഷ്, ബി.കെ. ബിജുബാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: