ലണ്ടന്‍: മുന്‍ താരങ്ങളുടെ രൂക്ഷമായ വിമര്‍ശനവും ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധവും ഫിഫയുടെ മുന്നറിയിപ്പും ഫലം കണ്ടു. ആറ് വമ്പന്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി. ഇതോടെയാണ് സൂപ്പര്‍ ലീഗ് അനിശ്ചിതത്വത്തിലായി.
ആഴ്സണല്‍, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം എന്നീ ഇംഗ്ലീഷ് ക്ലബ്ബുകളാണ് പിന്മാറിയത്. ഇതോടെ സൂപ്പര്‍ ലീഗ് തത്കാലം നടത്തുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തിരിച്ചുവരുമെന്നും അവര്‍ വ്യക്തമാക്കി.
ഇംഗ്ലീഷ് ക്ലബ്ബുകള്‍ പിന്മാറിയതിന് പിന്നാലെ ഇറ്റാലിയന്‍ ടീമുകളായ ഇന്റര്‍ മിലാനും എസി മിലാനും ലാ ലിഗ ടീമായ അത്ലറ്റിക്കോ മാഡ്രിഡും സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറുകയാണെന്ന് വെളിപ്പെടുത്തി. ഇതോടെ സ്പാനിഷ് ടീമുകളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റുസും മാത്രമാണ് സൂപ്പര്‍ ലീഗില്‍ ശേഷിക്കുന്നത്.
സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബ്രട്ടീഷ് സര്‍ക്കാര്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുവേഫയും ഫിഫയും സൂപ്പര്‍ ലീഗിനെതിരെ രംഗത്ത് വന്നിരുന്നു. തെറ്റുകള്‍ മനസ്സിലാക്കി ടീമുകള്‍ തിരിച്ചുവരണമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫെറിന് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗുമായി മുന്നോട്ടുപോയാല്‍ ടീമുകള്‍ക്ക് വിലക്കു ഏര്‍പ്പെടുത്തുമെന്ന്് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയും മുന്നറിയിപ്പ് നല്‍കിയിരുന്നു
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന് ബദലായാണ് സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്. സ്പാനിഷ് ലീഗ് ടീമായ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസാണ് സൂപ്പര്‍ ലീഗിന്റെ ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: