മുംബൈ: തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നു. ഐപിഎല്ലില്‍ ഇന്ന്് അവര്‍ മലയാളി ബാറ്റ്സ്മാന് സഞ്ജു സാംസണ് നയിക്കുന്ന രാജ്സ്ഥാന്‍ റോയ്ല്സിനെ നേരിടും. 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്്പോര്ട്സില് തത്സമയം കാണാം.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് അരങ്ങേറിയ ബെംഗളൂരു പിന്നീട് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും കീഴടക്കി. പോയിന്റ് നിലയില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്താണ്.
അതേസമയം മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റ രാജസ്ഥാന് റോയല്‍സ് ആറാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ചെന്നൈ സൂ്പ്പര്‍ കിങ്സിനോട് തോറ്റു. രണ്ടാം ജയം ലക്ഷ്യമിട്ടാണ് രാജസ്ഥാന് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: