ന്യൂദല്‍ഹി:ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെവിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ സിബി ഐ നല്‍കിയ അപ്പീല്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഏപ്രില്‍ 22ന് വ്യാഴാഴ്ച പരിഗണിക്കും.ഇനി കേസ് നീട്ടില്ലെന്ന് സുപ്രീംകോടതി ഏപ്രില്‍ ആറിന് വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും കെ.എം ജോസഫും അംഗങ്ങളാണ്. ഊർജ്ജ വകുപ്പിലെ മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഏപ്രിൽ ആറിൽ നിന്ന് കേസ് 22ലേക്ക് മാറ്റിയത്. പ്രധാനപ്പെട്ട ചില രേഖകൾ നൽകാനുണ്ടെന്നും കേസ് മാറ്റിവെക്കണമെന്നുമായിരുന്നു ഫ്രാൻസിസിന്റെ ആവശ്യം.
പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റ വിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: