ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണ പ്രകാരം ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മാസം 22 ,23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. 22ന് നടക്കുന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.
നാല്‍പ്പതോളം ലോക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനം ‘Our Collective Sprint to 2030’ എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യത്യാന ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനുമായി ധനസമാഹരണം, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍, കാലാവസ്ഥാ സുരക്ഷ, ശുദ്ധമായ ഊര്‍ജ്ജത്തിനായുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ എന്നിവയെക്കുറിച്ച് നേതാക്കള്‍ ആശയവിനിമയം നടത്തും.
ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതല്‍ രാത്രി 7.30 യാരെയാണ് സമ്മേളനം നടക്കുന്നത്. എല്ലാ സെക്ഷനുകളും തല്‍സമയമായി സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: