തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രധാന ജനറല്‍ സീറ്റുകളിളെല്ലാം മുസ്ളീം വിദ്യാര്‍ത്ഥികള്‍ ജയിച്ചു.
ചെയര്മാന് ( അഞ്ജാസ് അലി ), വൈസ് ചെയര്മാന്മാര് (അദില്‍ അസീസ്, അദില മുഹമ്മദ്) ജനറല്‍ സെക്രട്ടറി ( അജ്മല്‍ ഷാന്‍), യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ ( മുഹമ്മദ് യസീന്‍) തുടങ്ങിയ സീറ്റുകളിലെല്ലാം സ്വതന്ത്ര യൂണിയനായി മത്സരിച്ചവരാണ് ജയിച്ചത്.എസ് എഫ് ഐ കുത്തകയായി ഭരിച്ചിരുന്ന യുണിയന്‍ അരാഷ്ട്രീയ സംഘടനയുടെ ബാനറില്‍ മത്സരിച്ചവര്‍ പിടിച്ചെടുക്കുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ചില മുസ്ളിം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ സംഘങ്ങള്‍ മുതല്‍ മുസ്ളീം ശാക്തീകരണത്തിനായുളള സംഘടനകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പ്രോഫഷണല്‍ സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് തുടങ്ങി പൊതു പേരുകളുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും ഇക്കൂട്ടത്തിലുണ്ട്.
ആദ്യം പഠിക്കുന്ന കോളേജുകളിലെ പ്രധാന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്വീകാര്യതയും സ്വാധീനവും കിട്ടിക്കഴിഞ്ഞാല്‍ മുസ്ളീം എന്നു പറഞ്ഞുകൊണ്ടുതന്നെ മുന്നോട്ടുവരുകയും ചെയ്യുക എന്നതാണ് തന്ത്രം. മിക്ക കലാലയങ്ങളിലും എസ് എഫ് ഐ യെയാണ് ചവിട്ടു പടിയായി ഉപയോഗിക്കുക. പടിപടിയായി വിജയിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയുടെ സമ്പൂര്‍ണ്ണ വിജയ മാതൃകയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേത്.
കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും മുസ്ളിം കുട്ടികള്‍ അല്ലങ്കിലും ഈ വര്‍ഷം പ്രവേശനം കിട്ടിയ 150 പേരില്‍ 77 പേര് മുസ്ളീംങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: