ഇസ്ലാമബാദ്: ഫ്രാന്‍സില്‍ പ്രവാചകനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്രീകി ലബൈക് പാക്കിസ്ഥാന്(ടിഎല്‍പി) പ്രക്ഷോഭം തുടരുന്നതിനിടെ, പ്രതിഷേധങ്ങള്‍ക്ക് രസകരമായ വഴിത്തിരിവ് നല്കി പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്‍സ്റ്റഗ്രാമില്‍ ബോളിവുഡ് ചിത്രത്തില്‍നിന്നുള്ള രംഗം ട്വീറ്റ് ചെയ്തു.
അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കായി ആദ്യദിവസം മുതല്‍ കൊള്ളസംഘം പിടിഐ സര്‍ക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചന ഇതാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. 4.9 ദശലക്ഷം ഫോളോവര്‍മാര്‍ ഇമ്രാന് ട്വിറ്ററിലുണ്ട്. പിന്നീട് ഇത് പിന്‍വലിച്ചുവെങ്കിലും ധാരാളം പാക്ക് മാധ്യമപ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ചു.
അമിതാഭ് ബച്ചന്, ശ്രീദേവി തുടങ്ങിയവര്‍ വേഷമിട്ട, 1984-ല്‍ പുറത്തിറങ്ങിയ ഇന്‍ക്വിലാബ് എന്ന ചിത്രത്തില്‍നിന്നുള്ള രംഗമാണ് ഇമ്രാന് ട്വീറ്റ് ചെയ്തിരുന്നത്. ബോളിവുഡ് ചിത്രം രാഷ്ട്രീയ ആരോപണം സാധൂകരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ സയീദ് തലത് ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: