തിരുപ്പതി: ഭാഗവാന് ഹനുമാന് ജനിച്ചത് ആന്ധ്രയിലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി). ശ്രീരാമനവമിയുടെ ഭാഗമായി നടക്കുന്ന ആഘോഷപരിപാടിലാണ് ബാലാജി ക്ഷേത്ര ട്രസ്റ്റ് പ്രഖ്യപനത്തിനൊരുങ്ങുന്നത്. വേദ പണ്ഡിതന്മാര്, ചരിത്രകാരന്മാര്, ഹിന്ദു മതനേതാക്കള്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം.
തിരുപ്പതിയിലെ ശേശാചലത്തിന്റെ ഏഴ് കുന്നുകളില്‍ ഒന്നായ അഞ്ജനാദ്രി കുന്നിലാണ് ഹനുമാന്റെ ജന്മസ്ഥലമായി തിരുമല തിരുപ്പതി ദേവസ്ഥാനം അവകാശപ്പെടുന്നു. ഇപ്പോള്‍, അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് സംബന്ധിച്ച് അടുത്തിടെ വിദഗ്ധ സമിതി ട്രസ്റ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുമലയില്‍ അഞ്ജനാദ്രി കുന്നുകളിലാണ് ഹനുമാന് ജനിച്ചത്തെന്ന് വ്യക്തമാക്കുന്ന പുരാണ, ജ്യോതിഷ, ശാസ്ത്രീയ തെളിവുകളുമായി ഗുണ്ടൂരിലെ വേദ പണ്ഡിതനായ പ്രസാദ് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്. ജവഹര്‍ റെഡ്ഡിയെ സമീപിച്ചതായി വൃത്തങ്ങള്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ വേദ പണ്ഡിതന് സമര്‍പ്പിച്ച രേഖകള്‍ പഠിക്കാന്‍ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ഹനുമാന് പ്രഭു ജനിച്ചുവെന്ന് കരുതുന്ന രാജ്യത്തുടനീളമുള്ള സ്ഥലങ്ങളും പാനല്‍ പഠിച്ചു, എന്നാല്‍ ലഭ്യമായ എല്ലാ തെളിവുകളും അഞ്ജനാദ്രി കുന്നിനെ പിന്തുണച്ചതിനാല്‍ തിരുമല കുന്നുകളെ ജന്മസ്ഥലമായി ഉറപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പരസ്യമാക്കിയ ശേഷം ഹനുമാന് പ്രഭുവിന്റെ യഥാര്‍ത്ഥ ജന്മസ്ഥലം തീരുമാനിക്കാനുള്ള വിധി ഞങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും ജവഹര്‍ റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: