ന്യൂദല്‍ഹി: ഭാരതത്തിനു വീണ്ടും ചരിത്ര നേട്ടം. ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിര്‍ണ്ണായക സമിതികളില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക- സാമൂഹിക സമിതികളിലാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് കമ്മീഷന്, യുഎന്‍ വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ബോര്‍ഡ് എന്നിവയിലാണ് ഇന്ത്യക്ക് സ്ഥിരാംഗത്വം. സ്ത്രീശാക്തീകരണം, വനിതകളുടെ സാമൂഹ്യ- ആരോഗ്യ സംരക്ഷണം, സാമ്പത്തിക സ്വയം പര്യാപതത ഉറപ്പ് വരുത്തല്‍ തുടങ്ങിയവയാണ് യുഎന്‍ വനിതാ വിഭാഗത്തിന്റെ ലക്ഷ്യങ്ങള്‍.
അന്തര്‍ദേശീയ ക്രിമിനല്‍ കുറ്റങ്ങളില്‍ നടപടിയെടുക്കാന്‍ ശേഷിയുള്ള സമിതിയാണ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് കമ്മീഷന്. ഇതിലെ അംഗത്വം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തലുമാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ലക്ഷ്യം. കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അംഗത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: