കാക്കനാട്: കൊവിഡ് മഹാമാരിയെ നേരിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസിന്റെ ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തി.
വീടുകളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററുകളെല്ലാം നിരോധിച്ചു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാം. സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ മീറ്റിങ്ങുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി നടത്തണം. ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കണം. ഇതും ഓണ്‍ലൈന്‍ മുഖേന നടപ്പാക്കാനും നിര്‍ദ്ദേദശം നല്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രണ്ട് ദിവസം വരെ നിര്‍ബന്ധമായും അടപ്പിക്കാനും നിര്‍ദേശമുണ്ട്. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരിക്കും നടപടി. ലംഘനത്തിന്റെ തോതനുസരിച്ച് അടച്ചിടല്‍ ദിവസങ്ങളും നീണ്ടുപോകും.
രാത്രി ഒന്‍പതു മണിക്കും പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള പൊതുജനങ്ങളുടെ കൂട്ടംകൂടല്‍ പൂര്‍ണമായും നിരോധിച്ചു. സിനിമാ തീയറ്ററുകളുടെ പ്രവര്‍ത്തനം 7.30 വരെയാക്കി ചുരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: