മുംബൈ: നാല്‍പ്പതാം വയസില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് തനിക്ക് ഉറപ്പ് നല്‍കാനാവില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണി. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ വിജയം നേടിയശേഷം സംസാരിക്കുയായിരുന്നു ധോണി.
മികച്ച പ്രകടനം ഒരുകാലത്തും നമുക്ക് ഉറപ്പ് നല്‍കാനാകില്ല. 24-ാം വയസ്സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന് ഞാന്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിരുന്നില്ല. ഈ നാല്‍പ്പതാം വയസിലും മികച്ച പ്രകടനം ഉറപ്പുനല്‍കാനാവില്ലെന്ന് ധോണി പറഞ്ഞു. മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ധോണിയുടെ പ്രതികരണം.
രാജസ്ഥാനെതിരെ ധോണി ഏഴാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്. ധോണിക്ക് ആദ്യ റണ്‍സ് എടുക്കാന്‍ ആറു പന്തുകള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ പതിനേഴ് പന്തില്‍ പതിനെട്ട് റണ്‍സ് എടുത്തു പുറത്തായി.
ഈ പ്രായത്തില്‍ കളിക്കാനുള്ള കായികക്ഷമതയില്ലെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാത്തത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്ന് ധോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: