ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ചെന്നൈയില്‍ വൈകിട്ട് 3.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈയില്‍ രാത്രി 7.30 ന് കളി തുടങ്ങും. രണ്ട് മത്സരങ്ങളും സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
തുടര്‍ച്ചായി മൂന്ന് മത്സരങ്ങളിലും തോറ്റ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളും തോറ്റ അവര്‍ ഏറ്റവും പിന്നിലാണ്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും തോറ്റ പഞ്ചാബ് കിങ്സ് രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ തോറ്റ അവര്‍ പിന്നിട് തോല്‍വി അറിഞ്ഞിട്ടില്ല. പഞ്ചാബ് കിങ്സിനെയും രാജസ്ഥാന് റോയല്‍സിനെയും തോല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളില്‍ നാലു പോയിന്റുള്ള ചെന്നൈ രണ്ടാം സ്ഥാനത്താണ്
അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഈ സീസണില്‍ അരങ്ങേറിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പിന്നീട് കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമാണ് കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: