Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരസ്മരണയെന്ന കവചം

കാലങ്ങളോളം സാധന ചെയ്തിട്ടും ഒരാള്‍ക്ക് ദൃശ്യപ്രപഞ്ചത്തിന്റെ പ്രതീതി ഇല്ലാതായിട്ടില്ലെങ്കില്‍ അയാള്‍ ഇപ്പോഴും സാധകന്‍ മാത്രമാണ്. സിദ്ധിയെ നേടാനായിട്ടില്ല.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 21, 2021, 05:00 am IST
in Samskriti

പൂര്‍ണ്ണ ജാഗ്രതയും പ്രതിഫലനവും:

അടുത്ത 10 ശ്ലോകങ്ങളിലായി ജാഗ്രതയുടെ പൂര്‍ണ്ണതയും അതിന്റെ പ്രതിഫലനത്തേയും കുറിച്ച് വിചാരം ചെയ്യുന്നു.

ശ്ലോകം 320

ദൃശ്യം പ്രതീതം പ്രവിലാപയന്‍ സ്വയം

സന്മാത്രമാനന്ദഘനം വിഭാവയന്‍

സമാഹിതഃ സന്‍ ബഹിരന്തരം വാ

കാലം നയേഥാഃ സതി കര്‍മ്മബന്ധേ

ആന്തരികവും ബാഹ്യവുമായ ദൃശ്യപ്രപഞ്ചത്തെ വിലയിപ്പിച്ച് ആനന്ദഘനമായ പരമാര്‍ത്ഥ സത്തയെ ഭാവന ചെയ്യണം. അങ്ങനെയുള്ളയാള്‍ പ്രാരബ്ധവശാല്‍ വന്നുചേരുന്നതനുഭവിച്ച് സമാഹിത ചിത്തനായി കാലം കഴിക്കണം.

പ്രാരബ്ധം മൂലം ഈ ജഗത്ത്പ്രകാശിക്കുന്നത് തുടരുമെങ്കില്‍ നാനാ നാമരൂപങ്ങള്‍ നിറഞ്ഞ ജഗത്തിനെ വിലയിപ്പിക്കണം. എല്ലാറ്റിനും അധിഷ്ഠാനമായ ബ്രഹ്മത്തെ ഭാവന ചെയ്യണം. മനസ്സിനെ ഏകാഗ്രമാക്കി അകത്തും പുറത്തും ബ്രഹ്മ വസ്തുവെ ഭാവന ചെയ്യണം.

വാസനകളും ചിന്തകളും കര്‍മ്മങ്ങളും നിലയ്‌ക്കുക തന്നെ വേണം. വാസനകള്‍ മുഴുവനും നീങ്ങാതെ ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ അവയെ വിധിവിഹിതം അഥവാ പ്രാരബ്ധം എന്ന് പറയും.

പ്രാരബ്ധം വളരെ പ്രബലമാണ്. അത് എല്ലാവരും അനുഭവിച്ച് തന്നെ തീരണം. സ്വപ്രയത്‌നം കൊണ്ട് അതിനെ ഇല്ലാതാക്കാനാവില്ല. സാധനയ്‌ക്ക് കോട്ടം തട്ടാതെ പ്രാരബ്ധത്തെ എങ്ങനെ അഭിമുഖീകരിക്കാം എന്നതാണ് ചോദ്യം.

കാലങ്ങളോളം സാധന ചെയ്തിട്ടും ഒരാള്‍ക്ക് ദൃശ്യപ്രപഞ്ചത്തിന്റെ പ്രതീതി ഇല്ലാതായിട്ടില്ലെങ്കില്‍ അയാള്‍ ഇപ്പോഴും സാധകന്‍ മാത്രമാണ്. സിദ്ധിയെ നേടാനായിട്ടില്ല.

പ്രാരബ്ധകര്‍മ്മങ്ങളെ നിരന്തരമായ ഈശ്വര സ്മരണയോടെ അനുഭവിച്ച് തീരണം. ഒരു കൈ കൊണ്ട് ഭഗവാന്റെ പാദങ്ങളെ മുറുകെ പിടിച്ച് മറ്റേ കൈ കൊണ്ട് വിഹിത കര്‍മ്മങ്ങളെ ചെയ്ത് ജീവിക്കണം. ഈശ്വരസ്മരണയാകുന്ന കവചം ധരിച്ച് എല്ലാ പ്രാരബ്ധപ്രശ്‌നങ്ങളേയും ധൈര്യത്തോടെ നന്നായി നേരിടണം. പ്രാരബ്ധത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാനാവില്ല. അനുഭവിച്ച് തീരേണ്ടതാണ്.

ഇക്കാണാകുന്നതിനെല്ലാം ആധാരമായത് ഞാനാണ്. ഞാന്‍ ദേഹം മുതലായ അനാത്മവസ്തുക്കളൊന്നുമല്ല. എല്ലാറ്റിനും ആധാരമായ സദ് വസ്തുവാണ് ഞാന്‍ എന്നുറപ്പിക്കണം. പ്രാരബ്ധം കൊണ്ടുണ്ടാകുന്ന വിക്ഷേപത്തെ സമാഹിതമായ മനസ്സിനാല്‍ കീഴടക്കി കാലം കഴിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Thiruvananthapuram

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.