ലക്നൗ: ഉത്തര്‍പ്രദേശില്‍ മാസ്കോ മുഖാവരണോ ധരിക്കാത്തവരില്‍നിന്ന് ആയിരം രൂപ പിഴയീടാക്കും. വീണ്ടും നിയമം ലംഘിച്ചാല്‍ പതിനായിരം രൂപ പിഴയൊടുക്കേണ്ടിവരുമെന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന പിഴയീടാക്കാന്‍ 2020-ലെ പകര്‍ച്ചവ്യാധി നിയമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാസ്ക്, തൂവാല, ഗംഛ, ദുപ്പട്ട എന്നിവയിലേതെങ്കിലുമൊന്ന് ധരിക്കാതെ ഒരാള്‍ വീടിനുപുറത്തുവച്ചോ, പൊതുലസ്ഥലത്തോ പിടിക്കപ്പെട്ടാല്‍ ആയിരം രൂപ നല്‍കേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രണ്ടാംവട്ടവും ആവര്‍ത്തിച്ചാല്‍ ഇത് പതിനായിരമായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: