ന്യൂദല്‍ഹി: കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ വാക്സിനേഷനാണ് രോഗവ്യാപനം തടയാനുള്ള വഴികളിലൊന്ന്. പ്രതിരോധ കുത്തിവയ്പ് എടുക്കാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. വാക്സിനേഷന് പ്രോത്സാഹിപ്പിക്കാന്‍ പുതിയ മാര്‍ഗവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഛത്തീസ്ഗഡിലെ നഗരസഭ.
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ബിജാപൂരിലുള്ളവര്ക്ക് വാഗ്ദാനം ചെയ്യുന്നത് തക്കാളിപ്പഴങ്ങളാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതും. കുത്തിവയ്പ് കേന്ദ്രത്തില്‍നിന്ന് പുറത്തുവരുന്ന സ്ത്രീകള്‍ക്ക് പയ്ക്കറ്റുകള്‍ നിറയെ തക്കാളിപ്പഴങ്ങള്‍ നല്‍കുന്നത് കാണാം.
കുത്തിവയ്പ് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥന് പ്രതികരിച്ചു. നഗരസഭയുടെ അഭ്യര്‍ഥന മാനിച്ച് വില്‍പ്പനക്കാര്‍ പച്ചക്കറികള്‍ എത്തിക്കുകയായിരുന്നുവെന്ന് പുര്‍ഷോത്തം സള്ളൂര് പറയുന്നു. എന്തായാലും പുതിയ ആശയത്തെ സമൂഹമാധ്യമങ്ങള്‍ വരവേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: