ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാര്‍ ആറുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, നഗരത്തില്‍നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ടപലായനം. കഴിഞ്ഞ വര്‍ഷത്തെ സമാനകാഴ്ച ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍നിന്ന് ദൃശ്യമായി. നാട്ടിലേക്ക് പോകാനായി ആയിരക്കണക്കിന് അതിഥിതൊഴിലാളികളാണ് ഇവിടെയെത്തിയത്. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഈ ബസ് ടെര്‍മിനലില്‍നിന്ന് എല്ലാ അതിഥി തൊഴിലാളികള്‍ക്കും ബസുകള്‍ ഏര്‍പ്പാടാക്കി നല്കി. ഇതുമൂലം ഇവര്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താനായി.
‘ അതിഥി തൊഴിലാളികള്‍ മറ്റ് മാര്‍ഗങ്ങള്‍ തേടി നഗരം വിട്ടതിനാല്‍ ദല്‍ഹി മുഖ്യമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പ്രതിഫലനം സമീപമുള്ള അതിര്‍ത്തികളായ ഗാസിയാബാദിലും നോയിഡയിലുമുണ്ടായി. എഴുപതിനായിരം മുതല്‍ ഒരുലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് നാട്ടിലെത്താനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞരാത്രി ബസുകള്‍ ഏര്‍പ്പാടാക്കി’- മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: