ന്യൂദല്‍ഹി : കോവിഡ് വാക്സിന് നയത്തില്‍ മാറ്റം വരുത്തി സ്വകാര്യ വിണയിലും ലഭ്യമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി വാക്സിന് ഉത്പ്പാദക കമ്പനികള്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന് നിര്‍മാതാക്കളുമായി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിന് ക്ഷാമമുണ്ടെന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിനെതിരെ അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് ഈ നടപടികള്‍. പുതിയ വാക്സിന് നയം കൊണ്ടുവരുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നേരിട്ട് വാങ്ങുന്നതിനുള്ള തടസ്സം ഇതോടെ നീങ്ങും. എന്നാല്‍ രാജ്യത്ത് വാക്സിന് നിര്‍മിക്കുന്ന കമ്പനികളുടെ പ്രതിമാസ ഉത്്പ്പാദനത്തില് പകുതി കേന്ദ്ര സര്‍ക്കാരിനാണ്. ഇത് സംസ്ഥാനങ്ങള്‍ക്കായി നല്‍കും. ശേഷിക്കുന്നത്് സ്വകാര്യ ആശുപത്രികള്‍ക്കും സംരംഭങ്ങള്‍ക്കുമായി നല്‍കും. എന്നാല്‍ ഇവര്‍ക്ക് ഏത് നിരക്കില്‍ നല്‍കുമെന്നത് സംബന്ധിച്ച് മെയ് ഒ്ന്നിന് മുമ്പായി നിര്‍മാണ കമ്പനികള്‍ പരസ്യപ്പെടുത്തും. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത് കൂടാതെ സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്സീന് എത്ര രൂപയ്ക്കാണു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതെന്നതും മുന്‍കൂര്‍ പ്രസിദ്ധീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍ഗണന വിഭാഗത്തിന് ഇപ്പോഴത്തെ രീതിയില്‍ സൗജന്യമായി തന്നെ വാക്സീന് കുത്തിവയ്പ് തുടരും.
ഇന്ത്യയില്‍ നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകളാണ് ഉപയോഗിക്കുന്നത്. മെയ് പകുതിയോടെ റഷ്യയുടെ സ്പുട്നിക് വാക്്സിന് രാജ്യത്ത് ഉപയോഗിച്ചേക്കും. കോവിഡ് പ്രതിരോധത്തിനായി കൂടുതല്‍ വാക്സിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്്പുട്നിക് വാക്സിന് ഉപയോഗിച്ച് തുടങ്ങുന്നതിന് പിന്നാലെ ഇന്ത്യയില്‍ തന്നെ ഉത്പ്പാദിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: