കൊച്ചി : യുവതിയെ പാതിരാത്രിയില്‍ നടുറോഡില്‍ നിര്‍ത്തിക്കൊണ്ട് സദാചാര പോലീസിന്റെ ജാഗ്രത. സിനിമ പിആര്‍ഒ ആയ സീതാ ലക്ഷ്മിക്കാണ് താമിസിക്കുന്ന വീട്ടില്‍ പോലും കയറാന്‍ അനുവദിക്കാതെ ദുരവസ്ഥയുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം പുറത്തിവിട്ടിരിക്കുന്നത്.
അമ്മയും സഹോദരനും ഏഴുവയസ്സുള്ള മകളും അടങ്ങിയതാണ് സീതയുടെ കുടുംബം. കോവിഡും ലോക്ഡൗണിനെ തുടര്‍ന്ന് സിനിമാ മേഖല വീണ്ടും സജീവമായതോടെയാണ് വീണ്ടും ജോലി ചെയ്യാന്‍ സാധിച്ചത്. മീറ്റിങ്ങുകളും യാത്രകളും കഴിഞ്ഞ് തളര്‍ന്ന് വീട്ടില്‍ എത്തുന്ന തനിക്ക് നേരെ സമൂഹത്തില്‍ നിന്നുണ്ടാകുന്ന അവഗണനയും മുറുമുറുപ്പുകളും ചെറുതല്ല.
വിവാഹ മോചിതയായ ഒരു സ്ത്രീ പുറത്തുപോയി ജോലി ചെയ്യുന്നതും അവര്‍ സ്വന്തം കാലില്‍ നിന്ന് പ്രതിസന്ധികളെ നേരിടുന്നതും ഇന്നത്തെ സമൂഹത്തിന് താങ്ങാന്‍ ആകുന്നതല്ല. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്കാണ് പോയിട്ട് വരുന്നതാണെന്ന വിധത്തില്‍ ആക്ഷേപമുണ്ടാക്കുന്നു.
ഈ ഏപ്രില്‍ 12 ന് ഒരു മീറ്റിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സെക്യുരിറ്റി വാതില്‍ തുറന്ന് നല്‍കാതെ മണിക്കൂറുകളോളമാണ് വീടിന് മുന്നില്‍ നിര്‍ത്തിയത്. വൈകുമെന്ന് സെക്യൂരിറ്റിയെ നേരത്തെ തന്നെ വിളിച്ചറിച്ചതാണെങ്കിലും 10.30 ഓടെ ഗേറ്റുകള്‍ അടയ്ക്കാനാണ് അസോസിയേഷന്റെ തീരുമാനമെന്നറിയിച്ച് ഇയാള്‍ കൈയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് തന്റെ അമ്മയെ ഫോണ്‍ വിളിച്ചു വരുത്തിയെങ്കിലും ഗേറ്റ് തുറക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പിന്നീട് പോലീസ് എത്തിയതോടെ റെസിഡന്‍സ് അസോസിയേഷനുമായ ചര്‍ച്ച നടത്തിയാണ് സീതാലക്ഷ്മിയെ വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.
സദാചാര പോലീസിന്റെ ഈ നടപടിക്കെതിരെ ഡിസിപി ഐശ്വര്യ ഡോങ്ക്റെയ്ക്ക് സീതാലക്ഷ്മി പരാതി നല്കി. തന്നോട് മോശമായി പെരുമാറിയവരെ പിടിച്ച് ജയിലില്‍ ഇടാന്‍ അല്ല പരാതി നല്‍കിയത്. മറിച്ച് എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ, തലകുനിക്കാതെ ജീവിക്കാനും വേണ്ടി ചെയ്തതാണ്. ആരെയും ഉപദ്രവിക്കണം എന്ന് എനിക്കില്ല. എന്നെയും അതുപോലെ വെറുതെ വിട്ടേക്കണം. പോലീസിന്റെ ഭാഗത്ത് നിന്നും വളരെ നല്ല സഹകരണം ആണ് ഈ വിഷയത്തില്‍ ഉണ്ടായത്. തേവര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഈ വിഷയത്തില്‍ ഒരു സ്ത്രീയുടെ അഭിമാനം ഉയര്‍ത്തി പിടിക്കുന്ന കാര്യങ്ങള്‍ ആണ് ചെയ്തതെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: