മുംബൈ: ഐപിഎല്ലില്‍ മിന്നുന്ന ഫോം തുടരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് എ.ബി ഡിവില്ലിയേഴ്സിന് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ടി 20 ലോകകപ്പില്‍ കളിക്കാന്‍ മോഹം. ഐപിഎല്ലിനുശേഷം ഈ കാര്യം ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറുമായി ചര്‍ച്ചചെയ്യുമെന്ന് എ.ബി ഡിവില്ലിയേഴ്സ് പറഞ്ഞു.
മുപ്പത്തിയേഴു വയസ്സുകാരനായ ഡിവില്ലയേഴ്സ് 2018 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടി 20 ലോകകപ്പില്‍ കളിക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന്് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
രാജ്യാന്തര മത്സരങ്ങളിലേക്ക്് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് മാര്‍ക്ക ് ബൗച്ചറുമായി ചര്‍ച്ചചെയ്യുമെന്ന് ഡിവില്ലിയേഴ്്സ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈ്റ്റ് റൈഡേഴ്സിനെതിരായ മത്സരത്തില 76 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സിന് 38 റണ്‍സ് വിജയം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു ഡിവില്ലിയേഴ്സ്.
ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലിയേഴ്സ് 78 ടി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1672 റണ്‍സും നേടി. 26.12 ശതമാനമാണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 135.16 ശതമാനവും.
ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടി 20 ലോകകപ്പ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: