തിരുവനന്തപുരം: നോമ്പുകാലത്ത് മലപ്പുറത്ത് പിഎസ്സി പരീക്ഷ എഴുതാന്‍ പോയ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച സഖാവിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത അനുഭവം പങ്കുവെച്ച അഖില്‍ എന്ന യുവാവിനെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.
എസ്എഫ്ഐയില്‍ അടക്കം പ്രവര്‍ത്തിക്കുന്ന യുവാവ് പകല്‍ ഹോട്ടലുകള്‍ അടച്ചിടുന്നത് ചോദ്യം ചെയ്തതാണ് തീവ്ര ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നീയും നിന്റെ വീട്ടുകാരം ഇനി മലപ്പുറം ജില്ലയില്‍ കയറിയാല്‍ വിവരം അറിയുമെന്ന ഭീഷണിയും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. അഖില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ രണ്ടായിരത്തില്‍ കമന്റുകളാണ് വന്നിരിക്കുന്നത്.
അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് പിഎസ്സിയ്ക്ക് മലപ്പുറത്ത് പോയപ്പോള്‍ ഉണ്ടായ അനുഭവമാണ്. വിശന്ന് കണ്ണ് കാണാതായപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി നോമ്പ് ആയത് കൊണ്ട് പൊതുവെ ഹോട്ടലുകള്‍ ഇല്ല അതുകൊണ്ട് തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് ഒരു ഹോട്ടല്‍ കണ്ട് പിടിച്ചത് കഴിക്കാന്‍ ഭക്ഷണം ഉണ്ട് പക്ഷേ അവിടെ ഇരുന്ന് കഴിക്കാന്‍ പറ്റില്ല വേണമെങ്കില്‍ പാര്‍സല്‍ തരാമെന്ന്. രണ്ട് മൂന്ന് ഹോട്ടലുകളില്‍ ഇതേ മറുപടി. റോഡില്‍ നിന്ന് കഴിക്കാന്‍ പറ്റാത്തോണ്ട് പാഴ്സല്‍ വാങ്ങിയില്ല വെറും വെള്ളം കുടിച്ച് എക്സാം എഴുതേണ്ടി വന്ന്.
തിരിച്ചു വരുമ്പോളും മലപ്പുറം മുതല്‍ മഞ്ചേരിവരെ ഇത് തന്നെ അവസ്ഥ നോമ്പ് ആയത് കൊണ്ട് കടയില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ല. സത്യത്തില്‍ നോമ്പ് എടുക്കുമ്പോള്‍ ഇങ്ങനെ വല്ല നിയമവുമുണ്ടോ? നോമ്പ് എടുക്കാത്തവനെയും പട്ടിണിക്കിടണമെന്ന് ചിലയിടത്ത് ബീഫ് കഴിക്കാന്‍ പറ്റില്ലെന്നൊക്കെ കേട്ടപ്പോള്‍ പുച്ഛിച്ചിരുന്നു അതൊക്കെ ഒരാളുടെ ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട്, എന്നാല്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കണമെങ്കില്‍ ബാക്കിയുള്ളവരുടെ ഇഷ്ടം സമയം എല്ലാം നോക്കണമെന്നൊരു തോന്നല്‍. എന്റെ നാട്ടിലൊക്കെ ഹോട്ടല്‍ തുറന്നിട്ടുണ്ടെങ്കില്‍ അവിടെന്ന് ഭക്ഷണം കിട്ടിയിരിക്കും. വെറും ഷോഡ മാത്രം കുടിച്ച് നിര്‍ബന്ധിത നിരാഹാരം എടുക്കേണ്ടി വന്നതിന്റെ ദേഷ്യത്തില്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: