ഹൈദരാബാദ്: തെലുങ്കാനസര്ക്കാരിന്റെ കോവിഡ് അതിവ്യാപന സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിലുള്ള അതൃപ്തി പരസ്യമാക്കി തെലുങ്കാന ഹൈക്കോടതി. ആള്‍ക്കൂട്ടം കുറയ്ക്കാനുള്ള നടപടികള്‍ എടുക്കാത്തതെന്തെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചു.
സിനിമാഹാളുകളിലും പബ്ബുകളിലും ബാറുകളിലും എന്തുകൊണ്ടാണ് ആള്‍ക്കൂട്ടമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വൈറസ് വ്യാപനം തടയാന്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നതിന്റെ റിപ്പോര്‍ട്ട് നല്‍കാനും കോടതി തെലുങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ട നടപടികളെടുക്കാത്തതിലുള്ള അമര്‍ഷവും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം വൈറസ് ടെസ്റ്റിംഗ് കേന്ദ്രങ്ങളും ചികിത്സാകേന്ദ്രങ്ങളും ആക്കി മാറ്റുന്നതിനെയാണ് അന്ന് കോടതി വിമര്ശി്ച്ചത്. ഇപ്പോള്‍ തെലുങ്കാനയില്‍ 39,154 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
അതേ സമയം ആശുപത്രിക്കിടക്കകളുടെ കാര്യത്തില്‍ യാതൊരു ക്ഷാമവുമില്ലെന്നും സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി 60,000 കിടക്കകളുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഇ. രാജേന്ദര്‍ വിശദീകരിച്ചു. ദിവസേന 260 ടണ്‍ ഓക്സിജന്‍ ഇപ്പോള്‍ ആവശ്യമുണ്ടെന്നും ഇത് 300 മുതല്‍ 350 ടണ്‍ വരെയായി ഉയരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാവശ്യസന്ദര്ഭത്തിലല്ലാതെ റെംഡെസിവിര്‍ ഇന്ജക്ഷന് എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: