Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാവ് പി.കെ. ബിജുവിന്റെ ഭാര്യക്ക് അസി. പ്രൊഫസര്‍ നിയമനം നേടിക്കൊടുത്ത ഗവേഷണപ്രബന്ധം കോപ്പിയടിച്ചതെന്ന് ആരോപണം

നിയമനം നേടാന്‍ ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയന്‍ സമര്‍പ്പിച്ച ഗവേഷണപ്രബന്ധം ഡേറ്റാമോഷണത്തിലൂടെ തയ്യാറാക്കിയതെന്നാണ് പരാതി. ഈ പ്രബന്ധത്തിന് ലഭിച്ച ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍, യുജിസി ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല വിസി എന്നിവര്‍ക്ക് പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 05:29 pm IST
in Kerala

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ബിജുവിന്റെ ഭാര്യയ്‌ക്ക് കേരള സര്‍വ്വകലാശാലയില്‍ നല്‍കിയ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി.

നിയമനം നേടാന്‍ ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയന്‍ സമര്‍പ്പിച്ച ഗവേഷണപ്രബന്ധം ഡേറ്റാമോഷണത്തിലൂടെ തയ്യാറാക്കിയതെന്നാണ് പരാതി. ഈ പ്രബന്ധത്തിന് ലഭിച്ച ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍, യുജിസി ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല വിസി എന്നിവര്‍ക്ക് പരാതി നല്‍കി.

2013ല്‍ 18 പേര്‍ മാത്രം അപേക്ഷിച്ച സംവരണ തസ്തികയില്‍ അപേക്ഷിച്ച് ജോലി കിട്ടാത്ത പി.കെ. ബിജുവിന്റെ ഭാര്യ 2020ല്‍ 140 അപേക്ഷകരില്‍ ഒന്നാമതായാണ് ജനറല്‍ ലിസ്റ്റില്‍ ഇടംപിടിച്ച് കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി നേടിയത്.

ഡോ. വിജി വിജയന് നിയമനം നല്‍കിയത് ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരെ തഴഞ്ഞാണെന്ന് ആരോപിക്കപ്പെടുന്നു. 2020ലാണ് ഡോ. വിജി വിജയന് ബയോകെമിസ്ട്രി പഠനവകുപ്പിലാണ് നിയമനം ലഭിച്ചത്.അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പ്രബന്ധത്തിന്റെ കൂടി മാര്‍ക്ക് ഉള്‍പ്പെടുത്തിയാണ് ഡോ. വിജി വിജയന് ഒന്നാം റാങ്ക് ലഭിച്ചത്.

ഡേറ്റ മോഷണം കണ്ടെത്താന്‍ സഹായിക്കുന്ന പബ് പീര്‍ എന്ന വെബ്‌സൈറ്റാണ് ഡോ. വിജി വിജയന്‍ സമര്‍പ്പിച്ച പ്രബന്ധത്തിലെ ഡേറ്റ മറ്റുള്ളവര്‍ നേരത്തെ പഠനത്തിന് വേണ്ടി സമാഹരിച്ചതാണെന്ന് കണ്ടെത്തിയതായും പരാതിയില്‍ പറുന്നു. മറ്റൊരാളുടെ ഡേറ്റ അതേ പടി പകര്‍ത്തി ഗവേഷണപ്രബന്ധം സമര്‍പ്പിക്കുന്നത് ഗുരുതരമായ ക്രമക്കേടാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയില്‍ കമ്മിറ്റി പറയുന്നു.

ഇത് സര്‍വ്വകലാശാലയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതിനാല്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജന്‍ഖാനും ആവശ്യപ്പെട്ടു. ഉയര്‍ന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുള്ള നൂറോളം വിദ്യാര്‍ത്ഥികളെ തഴഞ്ഞ് പി.കെ. ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയന് രാഷ്‌ട്രീയ പിന്‍ബലത്തിന്റെ പേരില്‍ നിയമനം നല്‍കിയെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു.

സിപിഎം യുവനേതാക്കളുടെ ഭാര്യമാരുടെ ജോലി സംബന്ധിച്ച ആരോപണവിവാദം വീണ്ടും കേരളത്തില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാവുകയാണ്. ഏറ്റവുമൊടുവില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എ.എന്‍. ഷംസീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നീറിക്കത്തുകയാണ്. മുന്‍എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയ്‌ക്ക് സംസ്‌കൃത സര്‍വ്വകലാശാലയില്‍ ലഭിച്ച അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച വിവാദം കത്തിതീര്‍ന്നിട്ടില്ല. അതിനിടെയാണ് പി.കെ. ബിജുവിന്റെ ഭാര്യയുടെ നിയമനത്തെച്ചൊല്ലി വിവാദം ഉയരുന്നത്.

എന്നാല്‍ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിജി വിജയന് നിയമനം നല്‍കിയെന്നാണ് കേരള സര്‍വ്വകലാശാല വിസിയുടെ നിലപാട്.എട്ടുവര്‍ഷം മുമ്പ് താന്‍ എംപിയായിരുന്ന കാലത്ത് പോലും ഭാര്യയ്‌ക്ക് അസി. പ്രൊഫസര്‍ നിയമനം ലഭിച്ചിരുന്നില്ലെന്ന് പി.കെ. ബിജു പറയുന്നു. രാഷ്‌ട്രീയലക്ഷ്യത്തോടെ വ്യക്തിഹത്യനടത്താനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലുള്ളത്. ഒരു വര്‍ഷം മുമ്പ് എല്ലാ വ്യവസ്ഥകളും പാലിച്ചാണ് നിയമനം നടന്നതെന്നും പി.കെ. ബിജു പറഞ്ഞു. 

മുന്‍പ് ഈ നിയമനം വിവാദമായപ്പോള്‍ അഭിഭാഷകനും മാധ്യമചിന്തകനുമായ അഡ്വ. എ. ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങിനെ: സഖാക്കള്‍ക്ക് വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരളസര്‍വ്വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും.

Tags: wifeUniversityappointmentcpimറോപിന്‍വാതില്‍ നിയമനംപി.കെ. ബിജു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.