ന്യൂദൽഹി: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 12.38 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 18,37,373 സെഷനുകളിലായി 12,38,52,566 വാക്സിൻ ഡോസ് വിതരണം ചെയ്തു. ഇതിൽ 91,36,134 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 57,20,048 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ), 1,12,63,909 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 55,32,396 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 60 വയസ്സിനു മുകളിൽ പ്രായമുള്ള 4,59,05,265 ( ആദ്യ ഡോസ്),40,90,388 (രണ്ടാം ഡോസ്), 45-60പ്രായമുള്ളവർ 4,10,66,462 പേർ (ആദ്യ ഡോസ് ), 11,37,964( രണ്ടാം ഡോസ് ) എന്നിവർ ഉൾപ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ 12 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിന്റെ 93 -മത്ദിവസം (ഏപ്രിൽ 18), 12,30,007 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 9,40,725 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 2,89,282 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. അതേസമയം രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,73,810 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര , ഉത്തർപ്രദേശ്, ദൽഹി, കർണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 78.58 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 68,631. ഉത്തർപ്രദേശിൽ 30,566 പേർക്കും ദൽഹിയിൽ 25,462 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 19,29,329 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 12.81%ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 1,28,013 പേരുടെ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 63.18%വും.
രാജ്യത്ത് ഇതുവരെ 1,29,53,821 പേർ രോഗ മുക്തരായി. 86.00% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1,44,178 പേർ രോഗ മുക്തരായി. ദേശീയ മരണനിരക്ക് താഴ്ന്ന് നിലവിൽ 1.19% ആണ്.കഴിഞ്ഞ 24 മണിക്കൂറിൽ 1619 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 85.11%വും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-503. ഛത്തീസ്ഗഡിൽ 170 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: