വാഷിംഗ്ടണ്‍: ജയിലില്‍ നിരാഹാരം തുടരുന്ന റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി(44) മരിച്ചാല്‍ ‘പ്രത്യഘാതം’ ഉണ്ടാകുമെന്ന് ഞായറാഴ്ച മുന്നറിയിപ്പ് നല്കി യുഎസ്. നവല്‍നിയുടെ ജീവന് രക്ഷിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ റഷ്യയിലുടനീളം വലിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനിടെയാണ് യുഎസിന്റെ പ്രതികരണം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശനകനായ നവല്‍നി ഏതു നിമിഷവും മരിക്കാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അദ്ദേഹം മരിച്ചാല്‍ ‘അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്വമുണ്ടായിരിക്കും’ എന്ന് വാഷിംഗ്ടണ്‍ ക്രെംലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന് വ്യക്തമാക്കി. നവല്‍നിയുടെ അവസ്ഥ നീതികരിക്കാവുന്നതല്ലെന്ന് ബൈഡന് ശനിയാഴ്ച പ്രതികരിച്ചിരുന്നു.
തുടര്‍ന്നാണ് ‘നവല്‍നി മരിച്ചാല്‍ പ്രത്യാഘതമുണ്ടാകും’ എന്ന് സുള്ളിവാന്‍ റഷ്യയെ ഓര്‍മപ്പെടുത്തിയത്. നവല്‍നിക്ക് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഏതു നിമിഷവും ഹൃദയസ്തംഭനമോ, വൃക്കകള്‍ക്ക് തകരാറോ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാരുടെ ആശങ്ക. പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാംവിധം ഉയര്‍ന്ന നിലയിലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: