ന്യൂദല്‍ഹി: ആറു വര്‍ഷമായി റായ്പുര്‍ വിമാനത്താവളത്തില്‍ പാര്‍ക്കു ചെയ്യുന്ന ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു. 2015 ഓഗസ്ത് ഏഴിന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നിന്ന് മസ്ക്കറ്റിലേക്കു പോയ യുണൈറ്റഡ് എയര്‍വെയ്സിന്റെ എംഡി-83 യാത്രാവിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് റായ്പുര്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തില്‍ 173 യാത്രക്കാരുണ്ടായിരുന്നു. അന്നു മുതല്‍ വിമാനം റായ്പുര്‍ വിമാനത്താവളത്തില്‍ കിടക്കുകയാണ്.
വിമാനം പാര്‍ക്ക് ചെയ്തതിനും ഇത്രയും നാള് പരിപാലിച്ചതിനും 1.5 കോടി രൂപ റായ്പുര്‍ വിമാനത്താവളത്തിന് ബംഗ്ലാദേശ് വിമാനക്കമ്പനി നല്‍കേണ്ടാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ഈ തുക നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ജപ്തി നടപടികളിലേക്ക് എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ നീങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് എയര്‍വെയ്സിന്റെ പ്രതിനിധികള്‍ റായ്പൂരിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഒന്‍പതു മാസത്തിനകം തുക അടച്ച് വിമാനം ധാക്കയിലേക്ക് കൊണ്ടു പോകും എന്നാണ് ഉറപ്പു നല്‍കിയത്. എന്നാല്‍ ബംഗ്ലാ കമ്പനിയുടെ സമയ പരിധി കഴിഞ്ഞ വെള്ളിയാഴ്ച കഴിഞ്ഞതിനെത്തുടര്‍ന്നാണ് വിമാനം ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: