പറവൂര്‍: നഗരഹൃദയത്തിലെ നമ്പൂരിയച്ചന്‍ ആല്‍ത്തറ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പരാതിയില്‍ എഡിഎം നേരിട്ടെത്തി പരിശോധന നടത്തും. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനില്‍കുമാര്‍ ജില്ലാകളക്ടര്‍ നല്കിയ പരാതിയിലാണ് ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചിരുന്നു. പരാതിക്കാരനെ കൂടാതെ ആല്ക്ഷേത്രം സംരക്ഷണ സേവാസമിതി ഭാരവാഹികള്‍, നഗരസഭ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഒരു നൂറ്റാണ്ടിലധികമായി നമ്പൂരിയച്ചന്‍ ആല്ക്ഷേത്രത്തില് ആരാധന നടക്കുന്നുണ്ട്. 1967ല്‍ പറവൂര്‍ നഗരസഭയാണ് ആല്മരത്തിന് തറ നിര്‍മ്മിച്ചത്. ആല്ക്ഷേത്രത്തിനടുത്തുള്ള അഡ്വ. ഗോപാല മേനോന്റെ കുടുംബ ക്ഷേത്രമാണ്. രണ്ടര ഏക്കര്‍ വരുന്ന കുടുംബ സ്വത്ത് ഭാഗം ചെയ്തപ്പോള്‍ പന്ത്രണ്ട് സെന്റ് ഭൂമി ക്ഷേത്രത്തിനായി മാറ്റിവെച്ചിട്ടുള്ള രേഖകള്‍ ഉണ്ടെന്നും സേവാസമിതി ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. ആല്മറിഞ്ഞു വീണപ്പോള്‍ വിഗ്രഹത്തിനു മുകളിലെ മേല്‍ക്കൂര പൊളിഞ്ഞു വീഴുകയുണ്ടായി. ഇത് പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തതെന്നും മറ്റു യാതൊരു നിര്‍മ്മാണവും നടത്തിയട്ടില്ലെന്നും സേവാ സമിതി ഭാരവാഹികള്‍ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍, റോഡ് കൈയേറി അനധികൃതമായാണ് നിര്‍മാണം നടത്തിയിട്ടുള്ളതെന്നും ഇത് പൊളിച്ചു മാറ്റണമെന്നും പരാതിക്കാരനും നഗരസഭ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിഎം സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചും മറ്റു രേഖകളുടെ അടിസ്ഥാനത്തിലും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് യോഗത്തില്‍ തിരുമാനും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലകളക്ടര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: