ചെന്നൈ: ബൗളര്‍മാര്‍ ഭംഗിയായി പദ്ധതികള്‍ നടപ്പിലാക്കിയാല്‍ അത് ക്യാപ്റ്റന്റെ ജോലി എളുപ്പമാക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചെറിയ സ്കോര്‍ പിറന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പതിമൂന്ന് റണ്‍സിന് കീഴടക്കിയശേഷം സംസാരിക്കുകയായിരുന്നു രോഹിത്.
151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 150 റണ്‍സ് എടുത്തു.
സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ മൂന്നാം തോല്വിയാണിത. അതേസമയം മൂന്ന് മത്സരങ്ങളില്‍ മുംബൈയുടെ രണ്ടാം വിജയവും.
ഈ വിജയത്തിന്റെ ക്രെഡിറ്റ് ബൗളര്‍മാര്‍ക്കാണ് . മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. ബൗളര്‍മാര്‍ ഭംഗിയായി പദ്ധതികള്‍ നടപ്പാക്കിയതോടെ വിജയം എളുപ്പമായി, രോഹിത് പറഞ്ഞു .
മുംബൈ ഇന്ത്യന്‍സ് പേസര്‍ ട്രെന്റ് ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലെഗ് സ്പി
ന്നര്‍ രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ പത്തൊമ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. ജസ്പ്രീത് ബുംറയ്ക്കും ക്രുണാല്‍ പാണ്ഡ്യക്കും
ഒാരോ വിക്കറ്റ് ലഭിച്ചു. 22 പന്തില്‍ 35 റണ്‍സ് അടിച്ചുകൂട്ടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന് കീരോണ്‍ പൊള്ളാര്‍ഡ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: