ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന്. സ്വന്തം പാര്‍ട്ടി തന്നെ തള്ളിക്കളഞ്ഞ് ആളാണ് വിജയരാഘവന് എന്ന് വി മുരളീധരന് വിമര്‍ശിച്ചു. ഓല പാമ്പു കാണിച്ച് ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. സിപിഎം ഇതിനേക്കാള്‍ ഭീഷണി ഉയര്‍ത്തിയ കാലത്ത് താന്‍ ഭയപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെയും, അഴിമതിക്കെതിരെയും പൊതു പ്രവര്ത്തകന് എന്ന രീതിയില്‍ പറയാനുള്ള പൂര്‍ണ്ണ അവകാശം ആരുടെ മുന്നിലും പണയം വെച്ചിട്ടില്ല. മുഖ്യമന്ത്രി നടത്തിയ പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ പരാമര്‍ശം മാത്രമാണ് ഉയര്‍ത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ജനങ്ങളുടെ ജീവന് വച്ചാണ് മുഖ്യമന്ത്രി കളിച്ചത്. അതു കൊണ്ടാണ് ഇത്തരം വിമര്‍ശനം ഉയര്‍ത്തേണ്ടി വന്നതെന്നും വി മുരളീധന് വ്യക്തമാക്കി.
അഴിമതി കേസില്‍ ജാമ്യം എടുത്ത് പുറത്ത് നില്ക്കുന്ന ആളാണ് പി ചിദംബരം. അങ്ങിനെയുള്ള ചിദംബരമാണ് തന്റെ പരാമര്‍ശത്തിനെതിരെ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ബംഗാളിലും തമിഴ്നാട്ടിലുമെന്നപോലെ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ സഖ്യമില്ലെന്നും സി പിഎമ്മിനെ ന്യായീകരിക്കേണ്ട ബാധ്യത ഇല്ലെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പി. ചിദംബരത്തിനെ ബോധ്യപ്പെടുത്തേണ്ടതെന്നും മന്ത്രി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: