മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണത്തോടനുബന്ധിച്ചു നിര്‍മിക്കുന്ന മേല്‍പ്പാലങ്ങളുടെ ഡിസൈന്‍ തയാറാക്കുന്നതിന്റെ ഭാഗമായുള്ള ഭാരപരിശോധനയുടെ രണ്ടാംഘട്ടം ആരംഭിച്ചു. നെടുമുടി പാലത്തിനു സമീപമാണ് ഭാരപരിശോധനകള്‍ ആരംഭിച്ചത്. ഒരു മാസം മുന്‍പ് ഇവിടെ മണ്ണിനടിയില്‍ താഴ്ത്തിയ പൈലിങിനു മുകളിലാണ് ഭാരം കയറ്റി പരിശോധനകള്‍ നടക്കുന്നത്.
500 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള തൂണുകളാണ് നെടുമുടിയില്‍ മേല്‍പ്പാലത്തിനായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ തൂണില്‍ 1250 ടണ്‍ ഭാരം വരുന്ന കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയാണ് മണ്ണിന്റെ ഘടനയുടെ പരിശോധനകള്‍ നടക്കുന്നത്.
എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പണ്ടാരക്കുളം മുതല്‍ ഒന്നാംകര വരെയുള്ള പ്രദേശത്ത് വ്യത്യസ്ത ഇടങ്ങളിലായി 1.7 കിലോമീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. വെള്ളപ്പൊക്കക്കാലത്ത് എസി റോഡില്‍ വെള്ളക്കെട്ട് ഏറ്റവുമധികം രൂക്ഷമാകുന്ന പ്രദേശങ്ങളിലാണ് മേല്‍പ്പാലം നിര്‍മിക്കാനുദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റവുമാദ്യം വെള്ളം കയറുന്ന പ്രദേശങ്ങളിലൊന്നായ പള്ളിക്കൂട്ടുമ്മ ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ മേല്‍പ്പാലം നിര്‍മാണത്തില്‍ നിന്നും ഒഴിവാക്കിയതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: