തിരുവനന്തപുരം : യുത്ത് ലീഗ് നേതാവ് സി.കെ. സുബൈറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട്് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇതുസംബന്ധിച്ച് സുബൈറിന് നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല.
രണ്ടാഴ്ച മുമ്പാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതെങ്കിലും സുബൈര്‍ ഇതുവരെ ഹാജരായിട്ടില്ല. തന്റെ ഭാര്യാ പിതാവിന് കോവിഡ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയായിരുന്നു.
ഭാര്യ പിതാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിശ്ചയിച്ച സമയത്ത് ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ല. സമയം നീട്ടി നല്‍കണമെന്നുമാണ് സുബൈര്‍ എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചത്. ഈ മാസം 22ന് താന്‍ ചോദ്യം ചെയ്യലിന് വീട്ടില്‍ ഹാജരാകുമെന്നും അറിയിച്ചിട്ടുണ്ട്.
കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി പണം സമാഹരിച്ചതില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ നേതാക്കള്‍ തന്നെ വകമാറ്റിയതായി ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം ആണ് ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് ലഭിച്ച് സംബന്ധി സ്രോതസ്സുകള്‍ സംബന്ധിച്ചും അന്വേഷണം ഉണ്ടാകും. കള്ളപ്പണ ഇടപാട്, വിദേശ നാണ്യ വിനിമയ ചട്ട ലംഘനം തുടങ്ങിയ വിവരങ്ങളും ഇഡി അന്വേഷിക്കുമെന്നാണ് സൂചന.
മുസ്ലിംലീഗ് യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു സുബൈര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജിവെച്ചത്. സുബൈര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയും ഇത് വിവാദമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാജിവെച്ചൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: