ന്യൂദല്‍ഹി : കഴിഞ്ഞ വര്‍ഷം കോവിഡിനെ ഇന്ത്യ പൊരുതി തോല്‍പ്പിച്ചു. അതേ തത്വങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വേഗതയിലും ഏകോപനത്തോടെ രണ്ടാം വ്യാപനത്തേയും നമുക്ക് പൊരുതി തോല്‍പ്പിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെതിരായ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ശക്തമായി നീങ്ങുകയാണ്. ഈ പോരാട്ടത്തില്‍ നാം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നമ്മുടെ ദേശീയശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തി വാക്സിന് ഉത്പ്പാദനം വര്‍ധിപ്പിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് രോഗികള്‍ ആശുപത്രികളില്‍ നിറയുന്ന പശ്ചാത്തലത്തില്‍ എങ്ങനെയാണോ കൊറോണയുടെ തുടക്കത്തില്‍ മരുന്നുകള്‍ അതിവേഗം എത്തിച്ചത് അതേ വേഗതയില്‍ നിര്‍മ്മാണം കൂട്ടാന്‍ പ്രധാനമന്ത്രി ഫാര്‍മ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി.
പരിശോധന, ട്രാക്കിംഗ്, ചികിത്സ എന്നിവയ്ക്ക് പകരം വയ്ക്കാന്‍ യാതൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി ഊ ന്നിപ്പറഞ്ഞു.മുന്‍കൂട്ടിയുള്ള പരിശോധനയും ശരിയായ ട്രാക്കിംഗും മരണനിരക്ക് കുറയ്ക്കുന്നതിന് പ്രധാനമാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങളുടെ ആശങ്കകളോട് സജീവവും സംവേദനക്ഷമവുമായിരിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
മരുന്നുകള്‍ക്കൊപ്പം ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കാനും കമ്പനികള്‍ സഹകരിക്കാനും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒപ്പം ആശുപത്രികള്‍ വെന്റിലേറ്ററുകള്‍ കൂടുതലായി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം അറിയിച്ചു. സ്വയം ജാഗ്രതയാണ് വേണ്ടത്. മാസ്ക് ധരിച്ചും കൈകഴുകിയും സാമൂഹിക അകലം പാലിച്ചും മാത്രമേ കൊറോണയെ പ്രതിരോധിക്കാനാകൂ. പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്ക്ക് പകരമായി ഒന്നുമില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങളുടെ ആശങ്കള്‍ സജീവവും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യണമെന്നും ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി, ഫാര്‍മ സെക്രട്ടറി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: