മുംബൈ: എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹൃദയതാളമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്. 200-ാം മത്സരത്തില്‍ ചെന്നൈയെ ധോണി വിജയത്തിലേക്ക് നയിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു കോച്ച്.
ഇരുനൂറാം മത്സരത്തിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്്ക്കാനുള്ള ധോണിയുടെ ആഗ്രഹം കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്ന്് ഫ്്‌ളെമിങ് പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ ധോണിയുടെ ഇരുനൂറാം മത്സരമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 176 മത്സരങ്ങള്‍ കളിച്ച ധോണി 24 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി 20 യിലും കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിലൊക്കെ ധോണി ചെന്നൈയുടെ നായകനായിരുന്നു.
ഇരുനൂറാം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായതിന്റെ സന്തോഷത്തിലാണ് ധോണി. ഏകപക്ഷീയമായ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത്. ഐപിഎല്‍ പതിനാലാം പതിപ്പില്‍ ചെന്നൈയുടെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദല്‍ഹി ക്യാപിറ്റല്‍സിനോട്് തോറ്റിരുന്നു.
മീഡയം പേസര്‍ ദീപക് ചാഹറിന്റെ മിന്നുന്ന ബൗളിങ്ങാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ചാഹര്‍ നാല്് ഓവറില്‍ പതിമൂന്ന് റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയതോടെ പഞ്ചാബ് കിങ്‌സ് തകര്‍ന്നടിഞ്ഞു. ഇരുപത് ഓവറില്‍ അവര്‍ക്ക് എട്ട് വിക്കറ്റിന് 106 റണ്‍സേ നേടാനായുള്ളൂ. തുടര്‍ന്ന്് 107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച ചെന്നൈ 15.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ചെന്നൈക്കായി മൊയിന്‍ അലി 31 പന്തില്‍ ഏഴു ഫോറും ഒരു സിക്്‌സറും സഹിതം 46 റണ്‍സ് എടുത്തു. ഫാ ഡുപ്ലെിസ്് 33 പന്തില്‍ 36 റണ്‍സുമായി കീഴടങ്ങാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്്‌സറും അടിച്ചു. അഞ്ചു റണ്‍സ്് എടൃത്ത സാം കറനും പുറത്തായില്ല. ഓപ്പണര്‍ ഋതുരാജ് ഗെയക്കുവാദ് (5), സുരേഷ് റെയ്ന്‍ (8), അമ്പാട്ടി റായ്ഡു (0) എ്ന്നിവര്‍ അനായാസം കീഴടങ്ങി.
പഞ്ചാബ് കിങ്‌സിന്റെ നാലു വിക്കറ്റുകള്‍ പിഴുതെടുത്ത ദീപക് ചാഹറാണ് കളിയിലെ കേമന്‍. ഐപിഎല്ലില്‍ ദീപക്കിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: