ന്യൂദല്‍ഹി:: നോവലിസ്റ്റ്, കഥാകാരന്, ലേഖകന്‍ എന്നീ നിലകളില്‍ ഹിന്ദി സാഹിത്യരംഗത്ത് പ്രസിദ്ധനായ ഡോ നരേന്ദ്ര കൊഹ്ലി അന്തരിച്ചു.അമ്പതില്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് 1940-ല്‍ സിയാല്‍കോട്ടയില്‍ ജനിച്ചു. ദില്ലി യൂനിവേഴ്സിറ്റിയുടെ കീഴില്‍ മോത്തിലാല്‍ നെഹ്റു കോളജില്‍ ഹിന്ദി പ്രൊഫസറായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം സാഹിത്യരചനയില മുഴുകി കഴിയുന്നു
. നോവലിസ്റ്റ്, കഥാകാരന്, ലേഖകന്‍ എന്നീ നിലകളില്‍ ഹിന്ദി സാഹിത്യരംഗത്ത് പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ അമ്പതില്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രധാന രചനകള്‍ രാമകഥയെ ആധാരമാക്കി രചിച്ച അഭ്യുദയ് -രണ്ടു ഭാഗങ്ങള്‍, മഹാഭാരതകഥയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മഹാസമര്‍-എട്ടു ഭാഗങ്ങള്‍ (ബന്ധന്, അധികാര്‍, കര്‍മ്, ധര്‍മ്, അന്തരാള്‍, പ്രച്ഛന്ന്, പ്രത്യക്ഷ്, നിര്‍ബന്ധ്), സ്വാമി വിവേകാനന്ദന്റെ ജീവിതകഥയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട തോഡോ കാരാ തോഡോ-നാല് ഭാഗങ്ങള്‍ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.
കൃഷ്ണകുചേലബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അഭിജ്ഞാന്‍ എന്ന നോവല്‍ കര്‍മ്മയോഗം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: