ന്യൂദല്‍ഹി: കോവിഡ് വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ കുംഭമേളയെക്കുറിച്ചും മുഖ്യധാരാമാധ്യമങ്ങളിലും പ്രതിപക്ഷപാര്‍ട്ടികളുടെ സമൂഹമാധ്യമങ്ങളിലും കള്ളവാര്‍ത്തകള്‍ പ്രചരിക്കുന്നു.
ഹരിദ്വാറില്‍ ഏപ്രില്‍ 12ന് നടന്ന ഷാഹി സ്നാന് (വിശുദ്ധസ്നാനം) നടന്നതിന് ശേഷമാണ് വന്‍തോതില്‍ മാധ്യമങ്ങളലില്‍ നുണപ്രചാരണം നടന്നത്. കൃത്യമായ വസ്തുതകളില്ലാതെയാണ് കുംഭമേളയില്‍ ഷാഹി സ്നാനത്തിന് എത്തിയ സന്യാസിമാരുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1. മാര്‍ച്ച് 11നാണ് ആദ്യ ഷാഹി സ്നാന് നടന്നത്. ശിവരാത്രിനാളില്‍ നടന്ന ഷാഹി സ്നാനില്‍ 37 ലക്ഷം പേര് പങ്കെടുത്തു എന്നാണ് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആകട്ടെ 20 ലക്ഷം പേര് മുങ്ങിക്കുളിച്ചവെന്നാണ് എഴുതിയത്. അതായത് രണ്ട് മാധ്യമങ്ങള്‍ തമ്മില്‍ സന്യാസിമാരുടെ എണ്ണത്തിലുള്ള വ്യത്യാസം 17 ലക്ഷമാണ്.
2. രണ്ടാമത്തെ ഷാഹി സ്നാന് നടന്നത് ഏപ്രില്‍ 12നാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തത് ആറ് ലക്ഷം പേര് സ്നാനം ചെയ്തു എന്നാണ്. എന്നാല്‍ ഇത് 2010ലെ ഷാഹി സ്നാനില്‍ പങ്കെടുത്ത 1.6 കോടി പേരുടെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ നന്നേ കുറവാണ്. ഹരിദ്വാറിലെ ആകെ ജനസംഖ്യ 18.9 ലക്ഷമാണ്. ഇവിടെയുള്ള എല്ലാവരും സ്നാനം ചെയ്താല്‍ പോലും ആകെ 25 ലക്ഷമേ വരു. അതേ സമയം ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതിയിരിക്കുന്നത് 31 ലക്ഷം പേര് ഏപ്രില്‍ 13ന് സ്നാനത്തില്‍ പങ്കെടുത്തു എന്നാണ്. ഇന്ത്യാ ടുഡേയും 31 ലക്ഷം പേര് എന്നാണ് എഴുതിയത്. അതേ സമയം ടൈംസ് ഓഫ് ഇന്ത്യയും ബിസിനസ് ഇന്‍സൈഡറും 35 ലക്ഷം പേര് സ്നാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതേ സമയം അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്തത് 13.58 ലക്ഷം പേര് സ്നാനം ചെയ്തു എന്നാണ്. ഇന്ത്യന്‍ എക്സ്പ്രസും യാഹൂ ന്യൂസും ഇതിന് സമാനമായ കണക്കുകളാണ് അവതരിപ്പിച്ചത്. ഇതില്‍ ഏതാണ് യഥാര്‍ത്ഥ കണക്ക്? 13.5 ലക്ഷമാണോ അതേ 35 ലക്ഷമോ? ഈ രണ്ടു കണക്കുകള്‍ക്കും ഇടയിലുള്ള 21.5 ലക്ഷം പേര് എവിടെ?
എന്തായാലും ഏപ്രില്‍ 19 മുതല്‍ 23 വരെയാണ് കുംഭമേളയുടെ പ്രധാനചടങ്ങുകള്‍. എന്നാല്‍ ഇത് പ്രതീകാത്മകമായി നടത്തിയാല്‍ മതിയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോട് ഒട്ടേറെ സന്യാസീസംഘടനകള് അനുകൂല പ്രതികരണം നടത്തിയതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: