കൊല്‍ക്കൊത്ത: ഒരുപാട് ദേഷ്യപ്പെടാതെ മിണ്ടാതിരിക്കാന്‍ മമത ബാനര്‍ജിയെ താക്കീത് ചെയ്യുന്ന നക്സല്ബാരിയില് നിന്നുള്ള ഒരു സാധാരണസ്ത്രീയുടെ വീഡിയോ വൈറലാകുന്നു.
അഞ്ചാംഘട്ട പോളിംഗിനിടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയത്. ലല്ലന്‍ടോപ് എന്ന ഡിജിറ്റല്‍ മാധ്യമത്തിന്റെ ലേഖകനാണ് ഡാര്‍ജലിംഗ് ജില്ലിലെ സിലിഗുരി സബ് ഡിവിഷനിലെ നക്സല്ബാരിയില് എത്തിയത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരണമാരായുന്നതിനിടയിലാണ് സാധാരമ ഒരു ഗ്രാമീണ സ്ത്രീ മമതയുടെ ശബ്ദം അനുകരിച്ചുകൊണ്ട് പ്രതികരിച്ചത്.
മമതയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഉരുളയ്ക്കുപ്പേരി പോലെ സ്ത്രീയുടെ പ്രതികരണം വന്നത്: ‘ഒരു പാട് ഗര്‍ജ്ജിക്കേണ്ട..മിണ്ടാതിരിയ്ക്കൂ’ എന്നതായിരുന്നു സ്ത്രീയുടെ താക്കീത്. മമത സംസാരിക്കുന്ന അതേ ശൈലിയില്‍ സംസാരിച്ചതിനാല്‍ വീഡിയോ കൂടുതല്‍ പേര് പങ്കുവെച്ചത്. മമത ഈയിടെ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും അമിത്ഷായെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉച്ചത്തില്‍ വിമര്‍ശിക്കുന്നതിനോടുള്ള പരിഹാസമായിരുന്നു ഈ സ്ത്രീയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: