ഏപ്രില്‍ 26 നു നടക്കുന്ന 93ാമത് ഓസ്ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് തത്സമയ സംപ്രേക്ഷണം. തുടര്‍ന്ന് രാത്രി 8.30ന് റിപീറ്റ് ടെലിക്കാസ്റ്റുണ്ടാകും. ദി ഫാദര്‍, ജൂദാസ് ആന്റ് ബ്ലാക്ക് മെസീഹ, മാങ്ക്, നൊമാഡ് ലാന്റ്, പ്രോമിസിങ്ങ് യംഗ് വുമന്‍, സൗണ്ട് ഓഫ് മെറ്റല്‍ തുടങ്ങിയ സിനിമകളാണ് നാമനിര്‍ദ്ദേശ പട്ടികയിലുള്ളത്. ഇന്ത്യയില്‍ നിന്നും വൈറ്റ് ടൈഗര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: