തൃശൂര്‍: പൂരത്തിന് എത്തിക്കുന്ന ആനകളുടെ പാപ്പാന്മാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്ക് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ആനകളെ പൂരത്തിന് പങ്കെടുപ്പിക്കൂ. ആനകൾക്ക് ഫിറ്റ്‌നസ് പരിശോധനയും ഉറപ്പാക്കും. 40 അംഗ സംഘം ആനകളെ പരിശോധിക്കും. തലേദിവസം രാവിലെ 8 മണി തൊട്ട് 6 മണി വരെയായിരിക്കും പരിശോധന. പാപ്പാന്മാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ആനകള്‍ക്ക് അനുമതി നിഷേധിക്കും.
ഒരു ആനയ്‌ക്ക് ചുരുങ്ങിയത് മൂന്ന് പാപ്പാന്മാരെങ്കിലും ഉണ്ടാകും. ഇവരിൽ ആരെങ്കിലും ഒരാൾ പോസിറ്റീവായാൽ ആനയെ പൂരത്തിന് പങ്കെടുപ്പിക്കില്ല. തൊണ്ണൂറോളം ആനകളാണ് പൂരത്തിൽ പങ്കെടുക്കുക. ഇവർക്കെല്ലാവർക്കും കൂടി മൂന്നൂറോളം പാപ്പാന്മാരും ഉണ്ടാകും. ഇവരെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: