ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലാണ് മൊഴി രേഖപ്പെടുത്തിയത്. സ്ഥലം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും സാങ്കേതിക പ്രശ്നങ്ങളും അവശേഷിച്ചിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. മന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടന്നത് ആലപ്പുഴ സൗത്ത് സ്റ്റേഷന് പരിധിയിലെന്നായിരുന്നു പൊലീസിന്റെ വാദം. അവിടെയാണ് തുടര്‍നടപടികള്‍ വേണ്ടതെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് പരാതി ആലപ്പുഴ സൗത്തിലേക്ക് നല്കി. തുടര്‍ന്നാണ് പരാതിയുടെ വിശദാംശങ്ങള്‍ തേടുന്നതിനായി യുവതിയോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടത്.
മൊഴി രേഖപ്പെടുത്തല്‍ എന്ന് ഇതിനെ സാങ്കേതികമായി പറയാനാകില്ലെന്നും പരാതി സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയായിരുന്നുവെന്നുമാണ് പൊലീസ് നല്കുന്ന വിശദീകരണം. മൊഴി രേഖപ്പെടുത്തുന്നതിലേക്ക് കടക്കാതെ പരാതിക്കിടയാക്കിയ സംഭവം സംബന്ധിച്ചും ഇക്കാര്യത്തിലുള്ള പരാതിക്കാരിയുടെ നിലപാടിനെക്കുറിച്ചും ചോദിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മന്ത്രി നടത്തിയെന്നാണ് യുവതിയുടെ പരാതി.
വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശവും മന്ത്രി നടത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന വാദമാണ് യുവതി ഉന്നയിക്കുന്നത്. സിപിഎമ്മിലെ ചേരിതിരിവുമായി പരാതിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും നേരത്തേയുണ്ടായിരുന്നു. എസ്എഫ്ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പരാതിക്കാരി. ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചു. അതേസമയം പരാതിക്കാരിയുടെ ഭര്‍ത്താവിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: