മുംബൈ: കൊറോണ വൈറസ് വന്നില്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ തടങ്കല്‍ പാളയങ്ങളില്‍ അടക്കപ്പെടുമായിരുന്നെന്നും കോവിഡ് രോഗം വന്നതിന് ദൈവത്തിനോട് നന്ദി പറയുന്നെന്നുമടക്കം വിദ്വേഷ ട്വീറ്റുമായി മാധ്യമപ്രവര്‍ത്തക. ഇന്ത്യന്‍ എക്സ്പ്രസിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഐറീന അക്ബറിന്റേതാണ് ട്വീറ്റ്.
ഐറീന അക്ബര്‍ ട്വീറ്റ് ചെയ്തു- കോവിഡിനായിരുന്നില്ലെങ്കില് ഇന്ത്യന്‍ മുസ്ലിംകള് തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുമായിരുന്നു. എന്റെ അമ്മായിയെ കൊന്നതും അച്ഛനെ ഐസിയുവിലേക്ക് അയച്ചതും വീടുകളില്‍ ദുരന്തങ്ങള്‍ സൃഷ്ടിച്ചതുമായ വൈറസിനോട് ഞാന്‍ അത്ര നന്ദിയുള്ളവളല്ല. എന്നാല്‍, ഫാസിസ്റ്റുകള്‍ അവരുടെ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ദൈവം അതിന്റേതായ പദ്ധതി തയാറാക്കുകയായിരുന്നു. ”ഇത് പിശാചിനും ആഴത്തിലുള്ള നീലക്കടലിനും ഇടയിലാണ്. ഒന്നുകില്‍ കോവിഡിനെ ഭയന്ന് മരിക്കുക – ജീവിക്കുക അല്ലെങ്കില്‍ മുസ്ലീം വിരുദ്ധ ഭരണകൂട അക്രമത്തെ ഭയന്ന് മരിക്കുക -ജീവിക്കുക എന്ന മറുപടിയും ട്വീറ്റില്‍ ചെയ്തിട്ടുണ്ട്.
ട്വീറ്റിനെതിരേ നിരവധി പേര് രംഗത്തെത്തി. ഇന്ത്യന്‍ മുസ്ലിംകളെ പൂട്ടിയിടാന്‍ ഒരു തടങ്കല്‍പ്പാളയവും ഇല്ലെന്നും ഇന്ത്യന്‍ മുസ്ലിംകള് ഭരണകൂട സ്പോണ്സര് ചെയ്ത അക്രമത്തിന്റെ ഇരകളല്ലെന്നും ഐറീന മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പലരും മറുപടി ചെയ്തു.
മുന്‍പും വിദ്വേഷകരമായ പ്രതികരണം നടത്തിയ വ്യക്തിയാണ് ഐറീന. ഗുജറാത്ത് കലാപത്തില്‍ ദലിതര്‍ മുസ്ലീങ്ങളെ കൂട്ടബലാത്സംഗം ചെയ്തു കൊന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ഹിന്ദുക്കള്‍ നടത്തുന്ന ബിസിനസ്സ് സ്ഥാപനങ്ങളുടെ ബഹിഷ്കരണവും അവര്‍ നടത്തിയിട്ടുണ്ട്. സിഎഎ വിവാദത്തിനിടെ ജാമിയയ്ക്ക് വേണ്ടി സംസാരിക്കാത്തതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചും ഐറീന രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: