കൊല്ലം: ഒന്‍പതു ഭാഷകളില്‍ ഉള്ള പ്രാവീണ്യവും, ഭരണഘടനാ ശില്പി, രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം, എന്നിവയില്‍ അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു ഡോ: ബി.ആര്.അംബേദ്കറെന്ന് അഡ്വ. പിറവന്തൂര്‍ ശ്രീധരന്. അംബേദ്ക്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീച്ച് റോഡിലെ ഇന്ത്യന്‍ റെഡ് ക്രോസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജാതി മത വിഘടനവാദങ്ങള്‍ക്ക് എതിരെ ഹിന്ദു മത നവീകരണത്തിനു വേണ്ടി പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അതുല്യപ്രതിഭയായിരുന്നു അംബേദ്ക്കര്‍. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാതെ വന്നതാണ് ഭാരതത്തിനു വന്നു ചേര്‍ന്ന അപചയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ തന്റെതായ വിശാലമായ കാഴ്ചപ്പാടിലൂടെ ഉരുത്തിരുഞ്ഞു വന്ന വിശ്വമാനവികതയില്‍ അധിഷ്ഠിതമായ ദേശീയ ബോധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അംബേദ്ക്കറെന്ന് ഡോക്ടര്‍ വി.എസ്.രാധാകൃഷ്ണന് പറഞ്ഞു. ദേശീയതയും അംബദ്ക്കറും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരകേന്ദ്രം അംഗം അപ്പുക്കുട്ടന്‍പിള്ള മോഡറേറ്ററായിരുന്നു. യോഗം കൊല്ലം സമിതി പ്രസിഡന്റ് എന്‍.എം.പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ചന്ദ്രശേഖരന് സ്വാഗതം ആശംസിച്ചു. ജോ. സെക്രട്ടറി ഗിരിജാ മനോഹര്‍, സോമയാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: