ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ട് കൊവിഡ് ആശുപത്രികള്‍ പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) നേതൃത്വത്തിലാണ് ലഖ്നൗവില്‍ ആശുപത്രികള്‍ നിര്‍മിക്കുക. ഒന്നില്‍ 250ഉം മറ്റേതില്‍ 300 ഉം കിടക്കകളുമാകും ഉണ്ടാവുകമെന്ന് അദ്ദേഹം അറിയിച്ചു.
ആശുപത്രികള്‍ നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തിയതായി ഡിആര്‍ഡിഒ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാകും ഇവയുടെ നിര്‍മാണം. ജനറല്‍ വാര്‍ഡ്, ഐസിയു, വെന്റിലേറ്ററുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. സൈന്യത്തിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും ആശുപത്രികളുടെ പ്രവര്‍ത്തനം.
നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 1000 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: