പട്ന: റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് ടെസ്റ്റ് ഭയന്ന് നൂറു കണക്കിന് ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിയോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിഹാറിലെ ബക്സാറില്‍ വ്യാഴാഴ്ച ആണ് സംഭവം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സ്വദേശികളെ പരിശോധിക്കുന്നതിനായി ബീഹാറിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ടെസ്റ്റ് തയാറാക്കിയിരുന്നു.
എന്നാല്‍, ട്രെയിനില്‍ വന്നവരെ ആരോഗ്യപ്രവര്‍ത്തകര്‍ ടെസ്റ്റിനായി തടഞ്ഞപ്പോള്‍ ഇവര്‍ തര്‍ക്കിച്ച ശേഷം പുറത്തേക്ക് ഓടുകയായിരുന്നു. രണ്ടു വനിത പോലീസുകാര്‍ മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഇതു മുതലെടുത്ത് യാത്രക്കാര്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് മുംബൈ, പൂനെ, ദില്ലി എന്നിവിടങ്ങളില്‍ നിന്നു പ്രതിദിനം ധാരാളം കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ ഭയന്നും തൊഴിലില്ലായ്മ മൂലവും നാട്ടിയേക്ക് മടങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: