ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ വീണ്ടും അന്വേഷിക്കുമ്പോള്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എ കെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്പിമാരായ കെ.കെ. ജോഷ്വ, എസ്.വിജയന് എന്നിവര്‍ക്കെതിരെ തുടരന്വേഷണം നടത്താനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കോണ്‍ഗ്രസില്‍ കെ കരുണാകരനെ ലക്ഷ്യം വെച്ച് നടന്ന ഗൂഡോലോചനയായിരുന്നു ചാരക്കേസ് എന്ന ആരോപണം ശക്തമായതിനാലാണ് ഗുണഭോക്താക്കളായിരുന്ന നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരുന്നത്. അക്കാലത്ത് ഇരുവരുടേയും മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന പി സി ചാക്കോ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു.
ചാരക്കേസില്‍ നമ്പി നാരായണനായിരുന്നില്ല താനായിരുന്ന ലക്ഷ്യമെന്ന് കെ കരുണാകരന് തന്നോട് നേരിട്ട് പറഞ്ഞിരുന്നു എന്നാണ് ചാക്കോ പറയുന്നത്. കോണ്‍ഗ്രസിലെ എ ,ഐ ഗ്രൂപ്പു വഴക്കും പോലീസിനുള്ളിലെ വലുപ്പച്ചെറുപ്പ തര്‍ക്കവുമാണ് കേസിനാധാരം എന്ന് അടുത്തയിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ചാക്കോ പരുന്നു. ശാസ്ത്രജ്ഞന് നമ്പി നാരായണന് നേരിട്ട പൊലീസ് പീഡനത്തെക്കുറിച്ച് തുടരന്വേഷണത്തിനാണ് സിബിഐക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
തുടര്‍നടപടിയെക്കുറിച്ച് സിബിഐ 3 മാസത്തിനകം കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: