ആരെങ്കിലും കരുതിയതാണോ പിണറായി വിജയന് കോവിഡ് വരുമെന്ന്! അത്രമാത്രം തള്ളായിരുന്നില്ലേ ഓരോ ദിവസവും. മുഖ്യമന്ത്രിയുടെ വാക്കല്ലേ കരുതലോടെ ജനം അതിനെ കേട്ടു. പറ്റുംവിധമെല്ലാം പാലിക്കാനും ശ്രമിച്ചു. മാസ്‌കിന്റെ വീതി കുറഞ്ഞ് മൂക്കിന് താഴെ ആയിപ്പോയതിനുപോലും ജനം പിടിക്കപ്പെട്ടു. പിഴയും ഒടുക്കേണ്ടിവന്നു. തോമസ് ഐസക്കിന്റെ ഖജനാവിലേക്ക് സ്ഥാനാര്‍ഥികളുടെ കെട്ടിവച്ച കാശിനേക്കാള്‍ തുകയും ഇതുമൂലം നേടി. പ്രോട്ടോകോളാണേ അത് ലംഘിക്കാന്‍ പാടുള്ളതല്ലല്ലോ. മത്സരിക്കാനിറങ്ങിയപ്പോള്‍ നായകനല്ല, നാവികനല്ല, ക്യാപ്റ്റന്‍ തന്നെയായി. കാരണവര്‍ക്ക് അടുപ്പിലും ആകാം എന്നതുപോലെ ക്യാപ്റ്റനായാല്‍ എന്തുമാകാം എന്നുണ്ടോ?
പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രോട്ടോകോള്‍ പാലിച്ചോ? ഇല്ലെന്നല്ലേ സര്‍വരും സമ്മതിക്കുന്നത്. സമ്മതിച്ചാല്‍ മതിയോ? എന്ത് നടപടിയാണ് ഉണ്ടായത്. പിണറായി വിജയന് വോട്ടെടുപ്പിന് രണ്ടുദിവസം മുന്‍പു തന്നെ വൈറസ് ബാധ ഉണ്ടായെന്നാണ് ബോധ്യമായത്. തുടര്‍ന്ന് മരുമകനും മകള്‍ക്കും ബാധിച്ചു. രോഗലക്ഷണങ്ങളുള്ളപ്പോള്‍ തന്നെ ജനങ്ങളുമായി ഇടപഴകി. റോഡ് ഷോ നടത്തി. കോവിഡ്-19 ചൈനയുടെ സൃഷ്ടിയെന്നല്ലേ കണ്ടെത്തല്‍. തനിക്കും തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കും കേടുവരുത്തില്ലെന്ന് സഖാക്കളാരെങ്കിലും കരുതിയോ? ചോദ്യങ്ങളും സംശയങ്ങളും ശക്തമാകുമ്പോള്‍ മുഖ്യമന്ത്രിയെ കരിവാരി തേക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പാര്‍ട്ടി സെക്രട്ടറി ചുമതല പേറുന്ന വിജയരാഘവന്‍ വിലപിക്കുകയാണ്. പക്ഷേ, പിണറായി വാ തുറക്കുന്നതേയില്ല. മരണത്തിന്റെ വ്യാപാരി എന്നൊക്കെ പറയാറില്ലേ. അതുപോലെ രോഗത്തിന്റെ വ്യാപാരി എന്ന വിളിപ്പേരുകൂടി അഭിനവ ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നുവോ?
മാര്‍ച്ച് 3ന് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ച മുഖ്യമന്ത്രിക്കു കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും മുന്‍കരുതലെന്ന നിലയ്‌ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്നുമാണ് അന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചത്.
മാര്‍ഗരേഖ അനുസരിച്ച് 10-ാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെന്നു കണ്ടാല്‍ മാത്രമേ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ. 18നാണു മുഖ്യമന്ത്രിക്കു പരിശോധന നടത്തേണ്ടത്. വ്യാഴാഴ്ച (ഏപ്രില്‍ 15) അദ്ദേഹം ആശുപത്രി വിട്ടതോടെ മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവെന്നു വിമര്‍ശനം
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് 4നാണു ചലച്ചിത്ര നടന്മാര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയ്‌ക്കു പിണറായി നേതൃത്വം നല്‍കിയത്. രോഗലക്ഷണം ഉണ്ടായിരുന്ന മുഖ്യമന്ത്രി അതില്‍ പങ്കെടുത്തതു പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനമെന്നാണു കുറ്റപ്പെടുത്തല്‍. കൂടുതല്‍ പേരിലേക്ക് വൈറസ് പടര്‍ത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സമീപനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ വിമര്‍ശിച്ചതിലും വിജയരാഘവന്‍ വല്ലാതെ പ്രകോപിതനായി. മന്ത്രി ഷൈലജയും വല്ലാതെ കുണ്ഠിതപ്പെട്ടു. കേന്ദ്രമന്ത്രി മുരളീധരന്‍ തോന്ന്യാസം പറയുന്ന ആളെന്നമട്ടില്‍ കുറ്റപ്പെടുത്താനും മന്ത്രി മുതിര്‍ന്നു.
സമയക്രമവും വീഴ്ചകളും വിശദീകരിക്കാനാകാതെ വട്ടം ചുറ്റുകയാണ് അധികൃതര്‍. മാത്രമല്ല, മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ എത്തിയ മന്ത്രി ശൈലജയും പിണറായിക്കു വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു വാദിച്ചു. മകള്‍ക്കു രോഗലക്ഷണം ഉണ്ടായിരിക്കെ, അതേ വീട്ടില്‍ കഴിഞ്ഞ പിണറായിക്ക് രോഗലക്ഷണം ഉണ്ടായിരുന്നെന്നു മന്ത്രിയും സമ്മതിക്കുന്നു. ലോകത്ത് ഒരിടത്തും കോവിഡ് ലക്ഷണത്തിനു വലുപ്പച്ചെറുപ്പം നിശ്ചയിച്ചിട്ടില്ലെന്നിരിക്കെ ആരോഗ്യമന്ത്രിക്ക് എങ്ങിനെ മലക്കം മറിയാന്‍ കഴിയുന്നു എന്നതാണ് പ്രസക്തമായ ചോദ്യം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഇറങ്ങി കണ്ണൂരിലെ വീട്ടിലേക്ക് പോകാന്‍ പിണറായി വിജയന്റെ കാറില്‍ തൊട്ടടുത്താണ് ഭാര്യയും ഇരുന്നത്. അവര്‍ രോഗബാധിതയെന്നാണ് സര്‍വരും പറയുന്നത്. അവര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള മുന്‍കരുതല്‍ വേഷമൊന്നും അണിഞ്ഞതായി കണ്ടില്ല. യാത്രയയ്‌ക്കാന്‍ ഒട്ടനവധി പേരാണ് മുഖ്യമന്ത്രിയുടെ അടുത്ത് വന്ന് വളഞ്ഞുനിന്നത്. കേരളം നമ്പര്‍ വണ്‍ എന്നത് വീണ്‍വാക്കാവുകയല്ലേ. രോഗവ്യാപനം കൂടാന്‍ ഇമ്മാതിരി ഗിമ്മിക്കുകളും കാരണമല്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: