Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ നേരറിയിക്കട്ടെ

കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപം. സിബിഐ നടത്താന്‍ പോകുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവും ഇതായിരിക്കും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2021, 05:00 am IST
in Editorial

രണ്ടരപ്പതിറ്റാണ്ടിലേറെയായിട്ടും കെട്ടടങ്ങാത്ത ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അന്വേഷണത്തിനുവിട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കു മാത്രമേ ഈ തീരുമാനത്തില്‍ വിയോജിപ്പുണ്ടാകാന്‍ ഇടയുള്ളൂ. കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയോ എന്നു കണ്ടെത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതിയാണ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പ്രാഥമികാന്വേഷണമായി കണക്കാക്കി കൂടുതല്‍ അന്വേഷണം നടത്താനും, മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബിഐയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാനോ, കേസിലെ മറ്റു പ്രതികള്‍ക്ക് കൈമാറാനോ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഇതില്‍നിന്നുതന്നെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സ്‌ഫോടനാത്മകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

അപസര്‍പ്പക കഥകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ അരങ്ങേറിയത്. ഐഎസ്ആര്‍ഒയ്‌ക്കുവേണ്ടി ക്രയോജനിക് എഞ്ചിന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. മാലിക്കാരികളായ മറിയം റഷീദയും ഫൗസിയ ഹസനും പ്രതികളായതോടെ കേസിന് മറ്റൊരു മാനവും കൈവന്നു. ആദ്യം കേരളാ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കുടുക്കുകയാണെന്ന് ആരോപിച്ചും, നഷ്ടപരിഹാരം ആവശ്യപ്പെട്ടും നമ്പി നാരായണന്‍ നടത്തിയ നിയമ യുദ്ധമാണ് കേസിന് പുതുജീവന്‍ നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നമ്പി നാരായണന് നഷ്ടപരിഹാരവും ലഭിച്ചു. യഥാര്‍ത്ഥത്തില്‍ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. റഷ്യയുടെ സഹായത്തോടെ ബഹിരാകാശ രംഗത്ത് ഭാരതം നേട്ടം കൈവരിക്കുന്നത് തടയാന്‍ അമേരിക്ക ശ്രമിച്ചുവെന്നും, ഇതിനുവേണ്ടി ചിലര്‍ ദല്ലാള്‍ പണിയെടുത്തെന്നുമാണ് ആരോപണം. വിവാദം കാരണം ക്രയോജനിക് പദ്ധതിയില്‍  രാജ്യം ഒന്നരപ്പതിറ്റാണ്ട് പിന്നിലായിപ്പോയെന്ന് നമ്പി നാരായണന്‍ പറയുന്നതില്‍ കഴമ്പുണ്ട്.

കേസ് സൃഷ്ടിച്ച രാഷ്‌ട്രീയ കോളിളക്കങ്ങളാണ് ഏറെ ശ്രദ്ധേയമായത്. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തെറിപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെതന്നെ ഒരു വിഭാഗം കേസിനെ ആയുധമാക്കി. പോലീസ് മേധാവിയും, കരുണാകരന്റെ വിശ്വസ്തനുമായിരുന്ന രമണ്‍ ശ്രീവാസ്തവയ്‌ക്ക് പ്രതികളില്‍ ചിലരുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഇതിനിടയാക്കിയത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കരുണാകരന് ശ്രീവാസ്തവയെ സ്ഥാനത്തുനിന്ന് നീക്കേണ്ടിവന്നു. അധികം വൈകാതെ കരുണാകരനും രാജിവച്ചു. ‘ചാരപ്രവര്‍ത്തനത്തില്‍’ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണവുമുയര്‍ന്നു. കരുണാകരന്റെ സാമര്‍ത്ഥ്യത്താലാണ് റാവു പ്രധാനമന്ത്രിയായത്. പക്ഷേ ചാരക്കേസില്‍ റാവു കയ്യൊഴിഞ്ഞു. കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപം. സിബിഐ നടത്താന്‍ പോകുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവും ഇതായിരിക്കും. ഇതിലൂടെ സത്യം പുറത്തുവരുമെന്ന് പ്രത്യാശിക്കാം.

Tags: CBIഐഎസ് ആര്‍ഒ ചാരക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.