ടോക്കിയോ: ജപ്പാനില്‍ കൊവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കില്ലെന്ന് ടോക്കിയോ ഒളിമ്പികസ് സംഘാടക സമിതി അധ്യക്ഷ സീക്കോ ഹഷിമോട്ടോ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്തെക്കൊ സംഭവിച്ചാലും ഒളിമ്പിക്സ് നേരത്തെ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സീക്കോ പറഞ്ഞു. ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പികസ് റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹം പടര്‍ന്നിരുന്നു. പോയ വര്‍ഷം നടക്കേണ്ട ടോക്കിയോ ഒളിമ്പിക്സാണ് കൊറോണ മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവച്ചത്. ജപ്പാനില്‍ പുതിയ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലും നിശ്ചിത സമയത്ത് തന്നെ ഒളിമ്പിക്സ് നടത്തുന്നതിനുളള ഒരുക്കങ്ങളുമായി ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതിയും ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും മുന്നോട്ടു പോകുകയാണ്.
അതിനിടെ ഒളിമ്പിക്സ് നടത്തുകയാണെങ്കില്‍ കാണികള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം ഉണ്ടാകില്ലെന്ന് ജാപ്പനീസ് മന്ത്രി പറഞ്ഞു. അടച്ചിട്ട വേദികളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒരു വേദിയിലും കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: