പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കളെക്കൂടി സിനിമ മേഖലയില്‍ പങ്കാളികളാക്കാന്‍ മുന്നിട്ടിറങ്ങി സംവിധായകന്‍ വെട്രിമാരന്‍. സിനിമ സ്വപ്‌നവുമായി നടക്കുന്ന പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ എന്ന പേരിലാണ് അദേഹം പുതിയ ചലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ചത്. .
21നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കായാണ് പദ്ധതി രൂപികരിച്ചിരിക്കുന്നത്. പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിയ്‌ക്കും ഭക്ഷണവും താമസ സൗകര്യവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യമാണ്. നേരത്തെ ഒരു തമിഴ് മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ ഇക്കാര്യത്തെക്കുറിച്ച് സൂചന അദേഹം നല്‍കിയിരുന്നു.
വെട്രിമാരന്റെ അടുത്ത സിനിമ വിജയിയോടെപ്പമാണ്. വിജയ് നിലവില്‍ അഭിനയിക്കുന്ന ‘ദളപതി 65’ന് ശേഷമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. നിലവില്‍ സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് വെട്രിമാരനിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: