ന്യൂദല്‍ഹി:ഹൈദരാബാദ് ഐഐ ടി ഗവേഷകര്‍ ലോകത്തില്‍ തന്നെ ആദ്യമായി ആര്‍ക്കും താങ്ങാവുന്ന വിലയുള്ളതും, ദീര്‍ഘകാലം നിലനില്ക്കുന്നതുമായ ഡ്യൂറോകീ ശ്രേണിയില്‍ പെട്ട ശുചിത്വ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പോഖ്രിയാല്‍ നിശാങ്ക് വെര്‍ച്വലായി ഡ്യൂറോകിയുടെ ഉത്പ്പന്നങ്ങള്‍ അവതരിപ്പിച്ചു.
അടുത്ത തലമുറ ആന്റി മൈക്രോബിയല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡ്യൂറോ കീ ഉത്പന്നങ്ങള്‍ 189 /-രൂപ വിലയിലാണ് ആരംഭിക്കുന്നത് . 99 .99 % അണുക്കളെയും തല്‍ക്ഷണം നശിപ്പിക്കുന്ന ഡ്യൂറോ കീ യുടെ നാനോ സംരക്ഷണം 35 ദിവസം വരെ നീണ്ട് നില്ക്കുന്നതും അടുത്ത കഴുകല്‍ വരെ തുടരുന്നതും ആണ് എന്ന് അദ്ദേഹം പറഞ്ഞു.
ഡ്യൂറോ കീ റേഞ്ചിന്റെ സവിശേഷമായ പ്രത്യേകത തല്‍ക്ഷണ അണു നാശനവും(60 സെക്കന്റിനുള്ളില്‍) ദീര്‍ഘകാലം നില നില്ക്കുന്ന സംരക്ഷണവും ആണ്. ഇത് ഈ മഹാമാരിയുടെ കാലത്തു അത്യന്താപേക്ഷിതമാണ്.
ഡ്യൂറോ കീയുടെ ഈ വിപ്ലവകരമായ ആന്റി മൈക്രോബിയല്‍ ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത ലാബ് പരിശോധിച്ചു സാഷ്യപെടുത്തിയതും ,ഹൈദരാബാദ് ഐ ഐ ടിയുടെ ഫീല്‍ഡ് പരിശോധനകള്‍ പൂര്ത്തിയാക്കിയതുമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .
ഓരോ ഉല്‍പ്പന്നത്തെക്കുറിച്ചും കൂടുതല്‍ വായിക്കുവാന്‍ www.keabiotech.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: