ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലുണ്ടായിരുന്ന കെ.പി.ഉണ്ണികൃഷ്ണനാണ് ആദ്യത്തെയാള്‍.
മാധ്യമപ്രവര്‍ത്തകനായി ഡല്‍ഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം കവര്‍ ചെയ്തത് രാജ്യസഭയാണ്. കൈരളി ടിവി എംഡിയായി 2003ല്‍ ഡല്‍ഹി വിടുന്നതുവരെ പാര്‍ലമെന്റ് ഗ്യാലറിയിലെ സാന്നിധ്യമായിരുന്നു.
കൈരളിയുടെ ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ച ബ്രിട്ടാസ് 2003 സെപ്റ്റംബര്‍ 11നാണ് കൈരളി ടിവി മാനേജിങ് ഡയറക്ടറായി നിയമിതനാകുന്നത്. രണ്ടുവര്‍ഷക്കാലം ഏഷ്യാനെറ്റ് ചാനല്‍ ഹെഡ് ആയി പ്രവര്‍ത്തിച്ച ശേഷം 2013ല്‍ ഒരിക്കല്‍ കൂടി കൈരളിയുടെ മാനേജിങ് ഡയറക്ടറായി. ചീഫ് എഡിറ്റര്‍ കൂടിയായ ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്കാരത്തിനര്‍ഹനായി.
പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തില്‍ അംഗമായി അമേരിക്ക, റഷ്യ തുടങ്ങി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: